ഉള്ളടക്കത്തിലേക്ക് പോവുക

എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrsvhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

നര വീണു അമ്മ തൻ തലയിൽ
നുര നീർന്നു അമ്മതൻ മാറിൻ
കവിൾത്തടമൊട്ടി കുഴിത്തടമായ്
കൺപോള ചിമ്മുന്നതറിയാതെയായ്
ഇരുകാലിൽ മെല്ലെ നടക്കുവാനായ്
ഇറയത്ത് ചാരിയ കോലു കാണാം
പണ്ടൊക്കെ എന്നമ്മ കഥ പറയും
പാണ്ടിക്കാർ പിള്ളേരെ കട്ടകഥ
പാടത്ത് കൊയ്ത്തിനു പാട്ടും പാടും
പുന്നെല്ലിടിച്ചമ്മ അവലു തരും
അമ്മതൻ വിരലിലെ തുമ്പിയായി
ആ മനം പോലെ പറന്നു ഞാനും
ആവാത്ത നാളിൽ അമ്മയ്കായി
ആവതെല്ലാം ഞാൻ കരുതി വയ്കും
നരയുള്ള തലയിൽ തലോടി ഞാനും
അമ്മതൻ ഉണ്ണിയായ് ചേർന്നു നിൽക്കും
 

{{BoxBottom1 പേര്= അപർണ മനോജ്

ക്ലാസ്സ്= 10 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ സ്കൂൾ കോഡ്= 28019 ഉപജില്ല= മുവാറ്റുപുഴ ജില്ല= എറണാകുളം തരം= കവിത color= 1

}}