പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ വിപത്താണ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനം ഇല്ല എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻറെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് ലോകം വീക്ഷിക്കുന്നത് ഇതിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം

പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ എന്നിവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ട് നിർമിക്കുക കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക കുന്നുകൾ പറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്നുള്ള പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെനിന്ന് ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമുള്ള മലിനജലം ലോകമെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വൈറസുകൾ വാഹനത്തിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ

മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ സ്ഥലത്ത് ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ഇവയൊക്കെയാണ്

നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത് ഇതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വാതന്ത്ര അന്വേഷണ ബുദ്ധി ഉൾക്കാമ്പുള്ള ചിന്തകൾ നിബന്ധനകളില്ലാത്ത മനസ്സ് ഇവയൊക്കെ ആകെത്തുകയായി ജ്ഞാനത്തിന് ദീപ്തമായ പ്രചരണത്തിൽ നിന്നും മാത്രമേ ഇതിനെ നമുക്ക് കണ്ടെത്താൻ ആവുകയുള്ളൂ എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷം ഒക്കെ സംഭവിക്കാതിരിക്കുകയും ഉള്ളൂ മനുഷ്യൻ എന്തിന് ജീവിക്കുന്നു അവൻറെ ജീവിത ലക്ഷ്യം എന്ത് യാഥാർത്ഥ്യബോധത്തോടെ കൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല ദിശാബോധം നഷ്ടപ്പെട്ട ആത്മീയ സുഖത്തേക്കാൾ വലുത് ഇന്ദ്രിയ സുഖങ്ങൾ ആണെന്ന് ധരിച്ച്അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തി നിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷ ഭൂമിയിലാണ്

ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ് അത് നമ്മുടെ പൂർവികർ സ്വായത്തമാക്കിയിരുന്നു അതിനാൽ അവർ സച്ചിദാനന്ദൻമാരായിരുന്നു.സത് ചിത് ആനന്ദം നേടിയവരായിരുന്നു അങ്ങനെ നേടുന്ന ആനന്ദം അവരെ മഹത്വത്തെക്കുറിച്ചും ആയതിനാൽ അവരുടെ ജീനിയസ് അതാത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയാനുള്ള വേദിയും ആയിരുന്നു അവരുടെ ജീവിത ശൈലി ഇന്ന് മനുഷ്യൻ അവനവൻറെ ജീനിയസ് കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപൂട്ടി ബാഹ്യമായുള്ളതിനെ കാണാപാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നതിൻറെ ഫലമായി അറിവുകൾ ആഴമില്ലാത്ത വഴിയും നൈമിഷികവും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്ത അവയുമായി മാറുകയും ചെയ്യുന്നു

അങ്ങനെ ജീവിതത്തിൻറെ പരം ആനന്ദത്തെ അറിയുവാൻ വേണ്ടുന്നത് സംഘർഷം ഇല്ലാത്ത ഒരു മനസ്സാണ് ഇന്ന് കാലങ്ങളിൽ സംഘർഷം മനുഷ്യൻറെ കൂടെപ്പിറപ്പാണ് എന്താണ് രക്ഷിക്കേണ്ടത് എങ്ങനെയാണ് പഠിക്കേണ്ടത് എത്രമാത്രം ഭക്ഷിക്കണം എന്നുള്ള പറ്റി നമ്മുടെ സംസ്കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു ഒരു നേരം ആഹാരം കഴിക്കുന്നവൻ യോഗി എന്നും രണ്ടുനേരം കഴിക്കുന്ന ഭൂമിയായും മൂന്നുനേരം കഴിക്കുന്ന അവനെ രോഗിയായി നാലോ അതിൽ അധികം ആഹാരം കഴിക്കുന്നവരെ രോഗിയായി ആണ് വിലയിരുത്തുന്നത് ജീവിതശൈലിരോഗങ്ങൾ എന്നും നാം സ്നേഹപൂർവ്വം വിളിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത് മനസ്സിനെയും ബുദ്ധിയേയും വികലമാക്കുകയും ചിന്തകൾ ആരോ

രോഗാവസ്ഥ മറക്കുകയും ചെയ്യുന്നു ഇവിടെയെല്ലാം നശിക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് ഗോചരമല്ലാത്ത കോടിക്കണക്കിന് ജീവാണുക്കൾ ആണ്.ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നന്മയുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങും ഇനി ചിന്തിക്കാൻ സമയമില്ല ബുദ്ധിയെ ഉണർത്തി കർമ്മനിരതരാകുവിൻ...

VIII A
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം