എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് രോഗം
കൊറോണ വൈറസ് രോഗം
(SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS-CoV-2 ) മൂലം ഉണ്ടാകുന്ന ഒരു ർസ് കൊറോണ വൈറസ് രോഗം 2019 ( COVID-19 ).2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.[ചൈനയിലെ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്.[രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.[വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം. രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം.ഇത് ന്യുമോണിയക്കും ബഹു-അവയവ പരാജയത്തിനും കാരണമാകാം. വാക്സിനോ നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സയോ ഇല്ല.1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു.രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്. അടയാളങ്ങളും ലക്ഷണങ്ങളും രോഗം ബാധിച്ചവർക്ക് പനി, ചുമ അല്ലെങ്കിൽ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരം ലക്ഷണമില്ലാത്തവരുമുണ്ട്.വയറിളക്കം അല്ലെങ്കിൽ ശ്വാസകോശരോഗ ലക്ഷണങ്ങൾ (തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന) കാണപ്പെടാം രോഗബാധകൾ, ന്യുമോണിയ, ഒന്നിലധികം അവയവങ്ങളുടെ പരാജയം, മരണം എന്നിവയിലേക്ക് പുരോഗമിക്കാം. ലോകാരോഗ്യ സംഘടനയുടെ നയം പ്രകാരം 1 മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലമായി കണക്കാക്കപ്പെടുന്നു. ഇടത്തരം ഇൻകുബേഷൻ 5- 6 ദിവസമാണ്. ഒരു പഠനത്തിൽ ഇൻകുബേഷൻ കാലയളവ് 27 ദിവസം വരെ നീണ്ടുനിൽക്കുന്ന അപൂർവതയും കണ്ടെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കേസുകളിൻമേൽ ലോകാരോഗ്യ സംഘടനയുടെ അവലോകനത്തിൽ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകൾ), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടൽ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാൽജിയ (പേശീവേദന) അല്ലെങ്കിൽ അർത്രാൽജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%), [27] വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11.5 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ക്വാറന്റൈൻ പൂർത്തിയാക്കി പുറത്തെത്തിയവരിൽ 10000 പേർക്ക് 101 പേർ എന്ന കണക്കിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരിൽ 2.5 പേർ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂർച്ഛിക്കുന്നത്. രോഗം തിരിച്ചറിയൽ 2019 ഡിസംബർ 31 ന് ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽ നിരവധിപേരിൽ ന്യൂമോണിയ രോഗബാധ സ്ഥിരീകരിച്ചു. തുടക്കത്തിൽ രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല. 2020 ജനുവരി 9 ന് ചൈനയിലെ സെന്റർ ഫഓർ ഡിസീസ് കണ്ട്ട്രോൾ ആന്റ് പ്രിവെൻഷൻ പുതിയ ഒരിനം കൊറോണാവൈറസ് (നോവൽ കൊറോണാവൈറസ്) ആണ് ഈ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് വിശദീകരിച്ചു. അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേയ്ക്ക് രോഗം സംക്രമിച്ചു. 2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞ വർഷം) , N (=new), coV (= കൊറോണാവൈറസ് ഫാമിലി) എന്നിവ ചേർത്ത് വൈറസിന് 2019-nCoV എന്ന പേരുനൽകി. 2020 ഫെബ്രുവരി 11 ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) വൈറസിനെ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2 (SARS-CoV-2) എന്ന് പേരുനൽകി. തുടർന്ന് ലോകാരോഗ്യസംഘടന ഈ വൈറസ് രോഗത്തെ കോവിഡ്-19 (= Coronavirusdisease 2019) എന്ന് നാമകരണം ചെയ്തു.മനുഷ്യനെ ബാധിക്കുന്ന കൊറോണവൈറസുകളിൽ ഏഴാമത്തേതാണ് Sars-coV-2 വൈറസ്. . കാരണം സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) ആണ് ഈ രോഗത്തിന് കാരണം. ഇത് 2019 ലെ നോവൽ കൊറോണ വൈറസ് (2019-nCoV) ന് കാരണമായി. [8] ചുമ, തുമ്മൽ എന്നിവയിൽ നിന്നുള്ള ശ്വസന തുള്ളികൾ വഴിയാണ് വൈറസ് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. ഈ വൈറസ് മൃഗങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. ചൈനീസ് സർക്കാർ പുറത്തുവിട്ട ആദ്യത്തെ 72,314 കേസുകളെക്കുറിച്ചുള്ള ഒരു എപ്പിഡെമോളജിക്കൽ പഠനം, 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെടുന്നതിന് "തുടർച്ചയായ പൊതു സ്രോതസ്സ്" ഉണ്ടായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു, ഇത് ഹുവാനൻ സീഫുഡ് മൊത്തവ്യാപാര വിപണിയിൽ നിരവധി മൃഗങ്ങളിൽ നിന്ന് സംഭവിച്ചതായി സൂചിപ്പിക്കുന്നു. 2020 ജനുവരി ആദ്യം അണുബാധയുടെ പ്രാഥമിക ഉറവിടം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി മാറി. പാത്തോളജി പോസ്റ്റുമോർട്ടത്തിനായി ശേഖരിച്ച ശ്വാസകോശ സാമ്പിളുകൾ പ്രകാരം, ശ്വാസകോശ ചിത്രം പഠനവിധേയമാക്കിയപ്പോൾ കണ്ടത്, ഇത്, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS) പോലെയാണ്. രോഗനിർണയം COVID-19 നായുള്ള സിഡിസി ലബോറട്ടറി ടെസ്റ്റ് കിറ്റ് ലോകാരോഗ്യസംഘടന ഈ രോഗത്തിനായി നിരവധി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിച്ചു. പരിശോധനയ്ക്ക് തത്സമയ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ (rRT-PCR) ഉപയോഗിക്കുന്നു. സ്രവ സാമ്പിളുകളിൽ പരിശോധന നടത്തുന്നു. ഫലങ്ങൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാണ്. എങ്കിലും വികസ്വര രാജ്യങ്ങളിൽ ടെസ്റ്റിങ്ങ് ലാബുകളുടെ അപര്യാപ്തത മൂലം കൂടൂതൽ സമയം വേണ്ടീവരാറുണ്ട്. രക്തസാമ്പിളുകളിലും പരിശോധന നടത്താം, പക്ഷേ ഇവയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ എടുത്ത രണ്ട് രക്ത സാമ്പിളുകൾ ആവശ്യമാണ്, ഫലങ്ങൾ ഉടനടി ലഭ്യമല്ല. ലോകമെമ്പാടുമുള്ള ലബോറട്ടറികൾക്ക് വൈറസ് ബാധയെ കണ്ടെത്തുന്നതിനായി പിസിആർ പരിശോധനകൾ സ്വതന്ത്രമായി വികസിപ്പിക്കാൻ കഴിയും. ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഉപയോഗിച്ച് COVID-19 പരിശോധന നടത്താം. വുഹാൻ സർവകലാശാലയിലെ സോങ്‌നാൻ ഹോസ്പിറ്റൽ പുറത്തിറക്കിയ ഡയഗ്നോസ്റ്റിക് മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിനിക്കൽ സവിശേഷതകളെയും എപ്പിഡെമോളജിക്കൽ അപകടസാധ്യതയെയും അടിസ്ഥാനമാക്കി അണുബാധകൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രയുടെ ചരിത്രം അല്ലെങ്കിൽ മറ്റ് രോഗബാധിതരായ രോഗികളുമായി സമ്പർക്കം പുലർത്തിയതിന്റെ ചരിത്രം എന്നിവക്കു പുറമെ പനി, ന്യുമോണിയയുടെ സാധ്യത, സാധാരണയിൽ കുറഞ്ഞ വെളുത്ത രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ലിംഫോസൈറ്റുകളുടെ എണ്ണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നിരീക്ഷണവിധേയമാക്കുന്നു.ഇതുവരെ വൈറസ് ഘടകങ്ങളെ ഗർഭിണികളിൽ അമ്നിയോട്ടിക് ദ്രവത്തിലോ മുലപ്പാലിലോ കണ്ടെത്തിയിട്ടില്ല. രോഗം മൂർച്ഛിക്കുന്നത് 50 ഉം അതിൽക്കൂടുതലും പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അങ്ങേയറ്റം രോഗാതുരമായ അവസ്ഥയിലെത്തിച്ചേരാൻ രണ്ടരയിരട്ടി സാധ്യതയുണ്ട്. തീവ്രമായ രോഗം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായശേഷം മിനിറ്റിൽ മുപ്പതോ അതിലധികമോ തവണ കൃത്രിമശ്വാസം നൽകേണ്ടിവരുമ്പോഴും രക്തത്തിൽ ഓക്സിജന്റെ അളവ് വളരെ താഴുകയും 24 മുതൽ 48 മണിക്കൂറിനകം ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത 50 ശതമാനത്തിലേറെ കുറയുമ്പോഴുമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദയവൈകല്യങ്ങൾ എന്നിവയുള്ളവർക്ക് രോഗസാധ്യത രണ്ടുമുതൽ മൂന്നുവരെ ഇരട്ടിയാകും.ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസോർഡർ ഉള്ളവർക്ക് രണ്ടര മുതൽ 11 വരെ ഇരട്ടി രോഗമൂർച്ഛാസാധ്യതയുണ്ട്. ചികിത്സ മനുഷ്യരിൽ, കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും പലതരത്തിലുള്ള ചികിത്സാപദ്ധതികൾ മരുന്നുകൾ കണ്ടെത്തിവരുന്നു എങ്കിലും അവയൊന്നും കോറോണ വൈറസിനെ തുരത്താൻ ഫലപ്രദമല്ല. സാധ്യതയുള്ള ചികിത്സകളെക്കുറിച്ചുള്ള ഗവേഷണം 2020 ജനുവരിയിൽ ആരംഭിച്ചു, നിരവധി ആൻറിവൈറൽ മരുന്നുകൾ ഇതിനകം ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. പൂർണ്ണമായും പുതിയ മരുന്നുകൾ വികസിപ്പിക്കാൻ 2021 വരെ എടുക്കുമെങ്കിലും, പരീക്ഷിക്കപ്പെടുന്ന നിരവധി മരുന്നുകൾ മറ്റ് ആൻറിവൈറൽമരുന്നുകളുടെ വികസന സൂചനകളായി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. പരീക്ഷിക്കപ്പെടുന്ന ആൻറിവൈറലുകളിൽ ക്ലോറോക്വിൻ, ദാറുനാവിർ, ഗാലിഡെസിവിർ, ഇന്റർഫെറോൺ ബീറ്റ, ലീഗ് , തുടങ്ങിയവയുണ്ട്. വൈറസിലെ ആർ.എൻഎ. ഡിപെൻഡന്റ് ആർ.എൻ.എ പോളിമെറേയ്സ് എന്ന രാസാഗ്നി (അഥവാ നോൺ-സ്ട്രക്ചറൽ പ്രോട്ടീൻ- nsp12)യാണ് വൈറസിന്റെ ആർ.എൻ.എ യെ മനുഷ്യകോശങ്ങളിൽ രൂപപ്പെടുത്തുന്നതിനുതകുന്നത്. അതിനാൽ ഈ രാസാഗ്നിയെ തടയുന്ന റെംഡെസിവിർ (remdesivir) എന്ന ആന്റിവൈറൽ മരുന്ന് കോവിഡ്-19 രോഗചികിത്സയ്ക്ക് പ്രയോഗിച്ചുവരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ പ്ലാക്വിനിൽ (Plaquenil ) എന്ന വ്യാപാരനാമത്തിൽ വിൽക്കപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ (HCQ) കൊറോണ വൈറസ് രോഗം 2019 (COVID-19) നുള്ള പരീക്ഷണാത്മക ചികിത്സയിൽ ഉപയോഗിക്കുന്നു. വളരെയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ആരോഗ്യവിദഗ്ദന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ. കൊറോണ വൈറസ് രോഗം 2019 ബാധിതരെ ചികിൽസിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്റർഫെറോൺ ആൽഫ -2 ബി. ഉപയോഗിച്ചുവരുന്നു. പ്രതിരോധം രോഗപ്രതിരോധത്തിന് അവലംബിക്കുന്ന "ഫ്ലാറ്റൻ ദ കർവ്" എന്ന രീതി ആഗോള ആരോഗ്യ സംഘടനകൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രസിദ്ധീകരിച്ചു. മറ്റ് കൊറോണ വൈറസുകൾക്കായി പ്രസിദ്ധീകരിച്ച ശുപാർശകൾക്ക് സമാനമാണ് ഈ ശുപാർശകൾ. • വീട്ടിൽത്തന്നെ താമസിക്കുക. • യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക • പൊതു പരിപാടികൾ മാറ്റിവെക്കുക • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക. • കഴുകാത്ത കൈകളാൽ കണ്ണുകളിലോ മൂക്കിലോ വായയിലോ തൊടരുത്. • നല്ല ശ്വസന ശുചിത്വം പാലിക്കുക. ആരോഗ്യമുള്ള പൊതുജനങ്ങൾ മുഖംമൂടി ഉപയോഗിക്കുന്നത് (ചൈനയ്ക്ക് പുറത്ത്) ശുപാർശ ചെയ്യുന്നില്ല. വൈറസ് നാശിനികൾ അൾട്രാവയലറ്റ് വികിരണങ്ങൾക്കും 75 ശതമാനം വരെയുള്ള ഈഥർ, എഥനോൾ, ക്ലോറിൻ അടങ്ങിയ അണുനാശിനികൾ, പെറോക്സിഅസറ്റിക് അമ്ലം, ക്ലോറോഫോം എന്നിവയ്ക്ക് വൈറസിനെ നശിപ്പിക്കാനാകും. ഈ രോഗത്തിന് പ്രത്യേക ആൻറിവൈറൽ മരുന്നുകളൊന്നും അംഗീകരിച്ചിട്ടില്ല. പിന്തുണാ ശ്രദ്ധയോടെയാണ് രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. ലോകാരോഗ്യസംഘടനയും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനും ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധയുള്ള രോഗികൾക്ക് വിശദമായ ചികിത്സാ ശുപാർശകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധ്യമായ ചികിത്സകളുടെ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുന്നതിനായി ക്രമരഹിതമായി നിയന്ത്രിത പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു. വാക്സിൻ ഗവേഷണങ്ങൾ അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് (NIH) , മോഡേണാ ബയോടെക്നോളജി കമ്പനിയുടെ പകർച്ചവ്യാധി നിയന്ത്രണവിഭാഗവുമായിച്ചേർന്ന് 2020 ജനുവരി 13 ന് വൈറസിനെതിരെ mRNA-1273 എന്ന വാക്സിൻ പരീക്ഷണത്തിനായി പ്രയോഗിക്കുന്നതിന് അന്തിമതീരുമാനമെടുത്തു.Coalition for Epidemic Preparedness Innovations (CEPI) ആണ് ഈ വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് സാമ്പത്തികസഹായം ചെയ്യുന്നത്. മോഡേണയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് (NIAID) ആണ് വാക്സിൻ ഗവേഷണങ്ങൾ നടത്തുന്നത്. ആറാഴ്ച നീണ്ടുനിൽക്കുന്ന ഓപൺ ലേബൽ പഠനത്തിന് 45 രോഗികൾ പങ്കാളികളാകുന്നു. പൂർണമായും ഫലപ്രദമായ വാക്സിൻ ഉത്പാദിപ്പിക്കാൻ 12 മുതൽ 18 വരെ മാസമെടുക്കും. SARS-CoV-2 ന്റെ ജനറ്റിക് കോഡ് പകർപ്പെടുത്താണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ mRNA-1273 ഘടകത്തിന്റെ സുരക്ഷയും പ്രതിരോധവൽക്കരണസാധ്യതയും അറിയാൻ 25μg, 100μg, 250μg ഡോസുകളാണ് 18 മുതൽ 55 വരെ പ്രായമുള്ള സന്നദ്ധാംഗങ്ങൾക്ക് നൽകുന്നത്. 2020 മാർച്ച് 16 ന് ആദ്യപങ്കാളി (ജെന്നിഫർ ഹാലർ) വാക്സിൻ സ്വീകരിച്ചു. കോവിഡ്-19 കാൻഡിഡേറ്റ് വാക്സിനുകളുടെ ലിസ്റ്റ് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചു.
|