സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19: പരിണാമങ്ങളും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19: പരിണാമങ്ങളും പ്രതിരോധവും     

അതീവ ജാഗ്രത

അതീവ  ജാഗ്രതയിലാണ്     ലോകം. കൊറോണയെ നിയന്ത്രിക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു.ആ ശ്രമം വിജയിപ്പിക്കുന്നതിന് ഓരോ  വ്യക്തിയും ജാഗ്രത പുലർത്തിയേ മതിയാകൂ. ആരോഗ്യ വിദഗ്ദർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിച്ചേ മതിയാകൂ. 

വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ചതോടെയാണ് കൊറോണ വൈറസ് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. അതീവ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട കാലമാണിത്.വൈറസ് വ്യാപനം തടയുന്നതിന് ഓരോ രാജ്യവും കഠിന പരിശ്രമത്തിലാണ്. അതിന്റെ ഭാഗമായി പലതരം നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇതിനകം നടപ്പാക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ കേരളവും അതീവ ജാഗ്രതയിൽ മുന്നോട്ട് പോകുന്നു.

കൊറോണയെ നിയന്ത്രിക്കാൻ

• സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക • വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച കണ്ണുകൾ, വായ, മൂക്ക് എന്നിവ സ്പർശിക്കരുത് • പനി, ചുമ എന്നിവ ഉള്ളവരുമായി അടുത്തിടപഴകരുത് •ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക • പുറത്തു പോകുന്നവർ മാസ്ക് ഉപയോഗിക്കുക • ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക ഭയമല്ല വേണ്ടത് ജാഗ്രതയാണ്. നമ്മൾ ഈ ഘട്ടവും അതിജീവിക്കും

അഞ്ജന
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം