ആർ.എം.എൽ.പി.എസ് വേലൂർ/അക്ഷരവൃക്ഷം/'''''ശുചിത്വം മഹത്വം'''''

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24341 (സംവാദം | സംഭാവനകൾ) (maked a new paragraph for self pevention.)
ശുചിത്വം മഹത്വം

അന്ന് വ്യാഴാഴ്ച ആയിരുന്നു അന്നത്തെ അസംബ്ലി നടത്തിയത് മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. അസംബ്ലി കഴിഞ്ഞ് എല്ലാവരും ക്ലാസ്സിലെത്തി. നല്ല രീതിയിൽ അസംബ്ലി നടത്തിയതിന് ടീച്ചർ കുട്ടികളെ അഭിനന്ദിച്ചു. ക്ലാസ് ലീഡർ മിഥുൻ എഴുന്നേറ്റു നിന്ന് ടീച്ചറോട് പറഞ്ഞു. ഇന്ന് അനു അസംബ്ലിയിൽ പങ്കെടുത്തില്ല ടീച്ചർ. ടീച്ചർ അനുവിനെ വിളിച്ചു ചോദിച്ചു, എന്താണ് അസംബ്ലിയിൽ പങ്കെടുക്കാതിരുന്നത്? അനു പറഞ്ഞു. ഞാൻ ക്ലാസിൽ വന്നപ്പോൾ ക്ലാസ് ആകെ വൃത്തികേടായി കിടക്കുകയായിരുന്നു. അതുകൊണ്ട് അവിടെ എല്ലാം വൃത്തിയാക്കി. നെഞ്ചിലെ പൊടി എല്ലാം തട്ടി. ഡെസ്കും ബെഞ്ചും ശരിയാക്കിയിട്ടു. അപ്പോഴേക്കും അസംബ്ലി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഞാൻ അസംബ്ലിയിൽ വരാതിരുന്നത്. ഇതുകേട്ട് ടീച്ചർ അവളെ അഭിനന്ദിച്ചു. അനുവിനെ സഹായിക്കാൻ കുറച്ചുപേർ കൂടി വന്നിരുന്നെങ്കിൽ അസംബ്ലിക്ക് മുന്നേതന്നെ ക്ലാസ്സ് വൃത്തിയാക്കുവാൻ അവൾക്ക് കഴിയുമായിരുന്നു എന്ന് ടീച്ചർ മറ്റു കുട്ടികളെ ഓർമ്മപ്പെടുത്തി. ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതിന് ഒപ്പം പരിസര ശുചിത്വവും പാലിക്കണം.

അൽജിയ കെ.എ
3a ആർ.എം.എൽ.പി.എസ് വേലൂർ,തൃശ്ശൂർ,കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



ആരോഗ്യപരിപാലന രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ പ്രസിദ്ധമാണ്. ആരോഗ്യ., പ്രതിരോധ പ്രവർത്തനങ്ങൾ കാലങ്ങളായി നാം നേടിയെടുത്തിട്ടുണ്ട്. രോഗപ്രതിരോധവും ആരോഗ്യപരിപാലനവും ഒത്തുചേർന്ന പ്രവർത്തനങ്ങളാണ് കേരളം ഇതുവരെ അനുവർത്തിച്ചു പോന്നത്. രോഗപ്രതിരോധത്തിലൂടെ സമൂഹത്തിൽ നിന്നും പകർച്ചവ്യാധികൾ ആയ വസൂരി, പ്ലേഗ്, പോളിയോ, മലമ്പനി തുടങ്ങിയ രോഗങ്ങൾ നിയന്ത്രണത്തിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ക്ഷയരോഗം,അഞ്ചാംപനി, തുടങ്ങിയ രോഗങ്ങൾക്കും പ്രതിരോധ വാക്സിനുകൾ പ്രയോഗിച്ച് നിർമാർജനം നടത്താൻ നമുക്ക് കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ Chc, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി മെഡിക്കൽ കോളേജുകൾ വഴി പ്രതിരോധത്തിനും ആരോഗ്യ ശുശ്രൂഷയ്ക്കും കേരളത്തിന്റെ സംവിധാനങ്ങൾ മികച്ചതാണ്.

രോഗ പ്രതിരോധം
അലിഗ സി.എം
3a ആർ.എം.എൽ.പി.എസ് വേലൂർ,തൃശ്ശൂർ,കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം