Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം അവധിക്കാലം
കൊറോണക്കാലം അവധിക്കാലം
നീണ്ട പഠനകാലത്തിന് വിരാമമിട്ടുകൊണ്ട് വീണ്ടും ഒരു അവധിക്കാലവും വിഷുവും എത്തി. ഇത്തവണ ഞങ്ങൾക്ക് പരീക്ഷ പോലും ഉണ്ടായിരുന്നില്ല. പരീക്ഷ എഴുതാതെ തന്നെ അഞ്ചാം ക്ലാസിലേക്ക് എത്തുമെന്ന് അമ്മ പറഞ്ഞു. എന്നത്തെയും പോലെ ഈ അവധിക്കാലവും കൂട്ടുകാരോടൊത്ത് കളിച്ചു രസിക്കാം എന്ന് കരുതിയ എനിക്ക് തെറ്റി. മനുഷ്യരെ കൊന്നൊടുക്കുന്ന മാരകമായ വൈറസ് കൊറോണ എന്ന കോവിഡ് 19 ചൈനയിലെ വുഹാനിൽൽ നിന്ന് നമ്മുടെ നാട്ടിലും എത്തി എന്ന് അച്ഛനും അമ്മയും പറഞ്ഞു. ടിവിയിലും കണ്ടു മനസ്സിലായി. അതുകൊണ്ടുതന്നെ ഞാനും എന്റെ കുഞ്ഞ് അനിയത്തിയും കൂട്ടിലടച്ച തത്തകളെ പ്പോലെ നാലു ചുവരുകൾക്കുള്ളിലായി. അയല്പക്കത്തെ കൂട്ടുകാരുടെ വീടുകളിൽ പോലും കളിക്കാൻ പോകാനാകാതെ വിഷമിക്കുന്നു. അച്ഛനും ജോലിക്ക് പോകാനാകാതെ ഞങ്ങളുടെ കൂടെ കഴിയുകയാണ്. പിന്നെ ഞങ്ങൾ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. പയർ, വെണ്ട, തക്കാളി, പച്ചമുളക്, വഴുതന, കക്കിരി, ചീര തുടങ്ങിയ ചെടികളൊക്കെ നട്ടുപിടിപ്പിച്ചു. അച്ഛനും അമ്മയും നിലം ഒരുക്കുകയും വളം ഇടുകയും ചെയ്തിരുന്നു. അതിന് വെള്ളം ഒഴിക്കേണ്ടത് ഞാനും മാളൂട്ടിയും ചേർന്നാണ്. പിന്നെ നല്ല ചൂടുകാലമല്ലേ.... അച്ഛൻ ഷീറ്റ് കൊണ്ട് ഒരു സിമ്മിംഗ് പൂൾ ഉണ്ടാക്കിത്തന്നു. ഞാനും മാളൂട്ടിയും അതിൽ കുളിക്കാറുണ്ട്. പിന്നെ വീടും പരിസരവും വൃത്തിയാക്കാൻ അമ്മയെ സഹായിക്കാറുണ്ട്. ഒന്നിച്ച് കൂട്ടുകൂടി കളിക്കേണ്ട നമ്മളെ അകറ്റി നിർത്തിയ കൊറോണയെ പ്രതിരോധിക്കാൻ കൂട്ടംകൂടി നിൽക്കാതെയും കൈകൾ സോപ്പിട്ടു കഴുകിയും നമുക്ക് പരിശ്രമിക്കാം. എല്ലാ കൂട്ടുകാരും അങ്ങനെ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.
|