ഒന്നാം ക്ലാസ്സിലെ പുസ്തകം കാണുമ്പോൾ ഞാനെന്റെ സ്കൂളിനെ ഓർത്തിടുന്നു കൂട്ടുകാരൊത്തു കളിച്ചുനടന്നൊരാ നല്ലദിനങ്ങളെ ഓർത്തിടുന്നു മധുരമായ് ലളിതമായ് വിദ്യതന്നീടുന്ന ഗുരുനാഥന്മാരെയും ഓർത്തിടുന്നു കാണുവാനിന്നുമൊരാശയുണ്ടെങ്കിലും വീട്ടിലിരുന്നിടാം കൂട്ടുകാരെ മാരകമായരോഗമതേകിടും വൈറസിനെയും തുരത്തിടുവാൻ മാതാപിതാക്കളെ കൂട്ടുകാരെ നമുക്കൊന്നായി നിത്യം പരിശ്രമിക്കാം വീട്ടിലാണെങ്കിലും അകലെയാണെങ്കിലും പേമാരിയിൽ നിന്ന് മുക്തരാകാം ഒന്നിച്ചുപോരുതിത്തോൽപിക്കയെങ്കിലോ എന്നും നമുക്കൊരുമിച്ചുകൂടാം കൈകൾ കഴുകിടാം മാസ്ക്കും ധരിച്ചിടാം തുമ്മുമ്പോൾ തൂവാലയാൽ മറയ്ക്കാം രോഗം പകരാതെ രോഗം പകർത്താതെ നമ്മളെ നമ്മളാൽ അകലെ നിർത്താം