എം.ഡി.എൽ.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഗുണപാഠം


ഒന്നാം ക്ലാസ്സിലെ പുസ്തകം കാണുമ്പോൾ
ഞാനെൻറെ സ്കൂളിനെ ഓർത്തിടുന്നു
കൂട്ടുകാരൊത്തു കളിച്ചു നടന്നൊരാ
നല്ല ദിനങ്ങളെ ഓർത്തിടുന്നു

മധുരമായ് ലളിതമായ് വിദ്യ തന്നീടുന്ന
ഗുരുനാഥന്മാരെയും ഓർത്തിടുന്നു
കാണുവാനിന്നുമൊരാശയുണ്ടെങ്കിലും
വീട്ടിലിരുന്നിടാം കൂട്ടുകാരെ

മാരകമായ രോഗമതേകിടും
വൈറസിനെയും തുരത്തിടുവാൻ
മാതാപിതാക്കളെ കൂട്ടുകാരെ
നമുക്കൊന്നായി നിത്യം പരിശ്രെമിക്കാം

വീട്ടിലാണെങ്കിലും അകലെയാണെങ്കിലും
പേമാരിയിൽ നിന്നു മുക്തരാകാം
ഒന്നിച്ചു പൊരുതി തോല്പിക്കയെങ്കിലോ
എന്നും നമുക്കൊരുമിച്ചുകൂടാം

കൈകൾ കഴുകിടാം മാസ്ക്കും ധരിച്ചിടാം
തുമ്മുമ്പോൾ തൂവാലയാൽ മറയ്ക്കാം
രോഗം പകരാതെ രോഗം പകർത്താതെ
നമ്മളെ നമ്മളാൽ അകലെ നിർത്താം


 

ഋതുകൃഷ്ണ പെരുമാൾ
1 A എം ഡി എൽ പി സ്കൂൾ പാവുക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത