ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം     

ജൂൺ 5 നാമെല്ലാവരും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.എന്നാൽ ഇന്ന് ലോകമാകെ പിടിച്ച് കുലുക്കിയ കൊറോണ വൈറസ് എന്ന മഹാമാരി കാരണം നാമല്ലാവരും വിറങ്ങലിച്ച് നിൽക്കുകയാണ്. ഈ മഹാമാരി കാരണം ഒട്ടേറെ പേരുടെ ജീവനാണ് നഷ്ടമായത്.ഇതിനു കാരണവും നാം മനുഷ്യൻ തന്നെ. എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ് ഈ ഭൂമി.മൃഗങ്ങളുടെ വാസസ്ഥലമായ വനം പോലും വെട്ടി നശിപ്പിച്ചു.അതിനകത്തെ മൃഗങ്ങളെ വേട്ടയാടിക്കൊന്നു.ചില ജീവികൾക്ക് വംശനാശം വരുത്തി.പുഴയായ പുഴയെല്ലാം മണൽ വാരി വറ്റിച്ചു. വയലുകളെല്ലാം നികത്തി ഫ്ലാറ്റുകളും ഫാക്ടറികളും പണിതു. നീർത്തടങ്ങ ളെല്ലാം മണ്ണിട്ടുമൂടി.ചുറ്റിലും കരിങ്കൽ ക്വാറികളും ചെങ്കൽ പണകളും ഭൂമിയെ തുരന്നുതിന്നു. സ്വാഭാവിക ജലസംഭരണികളായ കുന്നുകൾ അപ്രത്യക്ഷമായി.മാലിന്യങ്ങൾതള്ളി വെള്ളം മലീമസമാക്കി..... ഏതു മൃഗത്തെയും കൊന്നുതിന്നുന്നത് മനുഷ്യന്റെ ശീലമായി മാറി.അവയുടെ മാംസങ്ങളിൽ നിന്നാണത്രേ കൊറോണ വൈറസ് പകരുന്നത്.മനുഷ്യന്റെ ആർത്തിയുടെ പരിണിതഫലം.ചൈനയിലെ വുഹാനിലാണ് കൊറോണ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നെ അത് മറ്റു രാജ്യങ്ങളിലേക്കു പടരുകയായിരുന്നു. രോഗം കാലുകുത്തിയ രാജ്യങ്ങളെല്ലാം നിൽക്കക്കള്ളിയില്ലാതെ നിലവിളിക്കുകയാണ്.ആയിരങ്ങൾ മരിച്ചു വീഴുന്നു.രോഗികളുടെ എണ്ണം പെരുകുന്നു.വൈറസ് കാട്ടുതീപോലെ വ്യാപിക്കുന്നു...മനുഷ്യൻ വീട്ടുതടങ്കലിൽ കഴിയേണ്ടിവരുന്ന ഭീതിദമായ അവസ്ഥ. ഇനി നമ്മെ കാത്തുനിൽക്കുന്നത് പ്രളയമെന്ന മഹാദുരന്തമാണ്.രണ്ടുപ്രാവശ്യം അതിഭീകരമായപ്രളയത്തെയാ ണ് നാം നേരിട്ടത്. ഈ വർഷവും അതാവർത്തിക്കാനുള്ള എല്ലാ സാധ്യതകളും വിദഗ്ദ്ധർ പ്രവചിച്ചുകഴിഞ്ഞു. അതിന്റെ മുന്നോടിയായുള്ള അത്യുഷ്ണവും വരൾച്ചയുമാണ് നാമിപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ക്രൂരതയ്ക്കുള്ള മറ്റൊരു തിരിച്ചടി.നാം ഇനി എന്നാണ് തിരിച്ചറിവിന്റെ ലോകത്തേക്ക് കണ്ണുതുറക്കുക. "മനുഷ്യന് ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാൽ അവന്റെ അത്യാർത്തിക്കുള്ളത് ഇല്ല തന്നെ "എന്ന ഗാന്ധിയൻ സൂക്തം ചുമ്മാ ഉരുവിട്ട് അന്തരീക്ഷപാളികളിലേക്ക് വമിക്കാനുള്ളതല്ല.അത് മനുഷ്യന്റെ നില നിൽപിനായുള്ള ജീവനമന്ത്രമാണ്.പ്രകൃതിയെ സ്നേഹിക്കൂ..അരിയ സഖിയാക്കൂ..സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മറ്റു ജീവജാലങ്ങളുടെ അവകാശങ്ങളാണ് നാം കവർന്നെടുക്കുന്നത് എന്ന സത്യം ഓർക്കണം. വലിയ ദുരന്തങ്ങൾക്കാണ് അത് വഴിവെക്കുന്നതെന്ന ഉള്ളറിവ് ഉണ്ടാകണം.എങ്കിലേ നാം രക്ഷ പ്പെടൂ. പ്രകൃതി നമ്മുടെ രക്ഷാകവചമാണ്. അത് നഷ്ടപ്പെട്ടാൽ നമ്മുടെ സുരക്ഷയാണ് അപകടത്തിലാവുന്നത്.
"അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം.”
ഈ വരികൾ എന്നും തെളിഞ്ഞു നിൽക്കട്ടെ.

അശ്വതി കെ
7A ജി.എഫ്.എച്ച്.എസ്.എസ്.ബേക്കൽ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം