English Login HELP
അന്നൊരു നാളിൽ ഉത്സവനാളിൽ അമ്പലമുറ്റത്താന നിരന്നു നെറ്റിപ്പട്ടം കെട്ടിയണിഞ്ഞി_ ട്ടമ്പോ വീരന്നെന്തൊരു നിൽപ് ഗുരുവായൂർ കണ്ണൻ അണ്ണാറക്കണ്ണാ അമ്പാടിക്കണ്ണാ ആലിലക്കണ്ണാ നീ ഓടിവായോ ഗുരുവായൂരമ്പലം തന്നിൽ വിളങ്ങുന്ന കാർമുകിൽ വർണ്ണാ മുകുന്ദാ ഹരേ മോക്ഷത്തിനാ തേടിയെത്തീടുന്ന ഭക്തർക്കൊരാശ്രയം കണ്ണൻ തന്നെ ഓടക്കുഴൽ നാദം കേൾക്കുന്ന ഭക്തന് കായാമ്പൂവർണ്ണൻ മനസ്സിലെത്തും മണ്ണുവാരിത്തിന്നുമമ്പാടിക്കണ്ണനും അണ്ണാറക്കണ്ണനും ഗോപാലനും ഓടി വന്നെൻ്റെ മനസ്സിൽ കരേറീട്ട് പുഞ്ചിരി തൂകിയിരുന്നോളണേ
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത