എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കരളു ചേർത്തിടും
നാട്ടിൽനിന്ന് ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പുകൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
തുണികളാലൊ മാസ്കിനാലൊ മുഖം മറച്ച് ചെയ്യണം
കൂട്ടമായ് പൊതുസ്ഥലത്ത് ഒത്തു ചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുളള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു വെച്ചിടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ ഭീകരന്റെ കഥ കഴിച്ചിടും
രോഗ ലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായ് ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്ന് ആംബുലൻസും ആളും എത്തും ഹെൽപ്പിനായ്
ബസ്സിലേറി പൊതു ഗതാഗതത്തിലില്ല യാത്രകൾ
പരത്തിടില്ല കോവിഡിൻ ദുഷിച്ച ചീഞ്ഞണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയ്
ധീരരായ് കരുത്തിൽ നാം ചെറുത്തുനിന്നതോർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തി വിട്ടു നാടു കാക്കു നന്മയുള്ള മർത്യരേ
ഭയന്നിടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ ഭീകരന്റെ കഥ കഴിച്ചിടും
              

പാർവതി ആർ പിള്ള
6 എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത