ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ സുബീഷ് .പരീക്ഷാദിനങ്ങൾ അവസാനിക്കുന്നതും കാത്തു കാത്തിരിക്കുകയായിരുന്നു .എന്തെല്ലാം ആഗ്രഹങ്ങളും പ്രതീക്ഷകളുമായിരുന്നു .കൂട്ടുകാരോടൊത്ത് കളിക്കണം ,നീന്തണം, ഒരു ഫിലിം തയ്യാറാക്കണം ........ദിവസങ്ങൾക്കുള്ളിലാണ് എല്ലാം തകിടം മറിഞ്ഞത് ..ഇന്ന് കൊറോണ എന്റെ വീട്ടുപടിക്കലും എത്തിയിരിക്കുന്നു .

എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനാണ് അരുൺ . അവന്റെ അച്ഛൻ ഗൾഫിലാണ് .പുതിയ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്നതും , കളിയ്ക്കാൻ തരുന്നതും അവനാണ് .എന്നാൽ ഇന്ന് വെളുപ്പിന് അവന്റെ അച്ഛൻ നാട്ടിൽ തിരിച്ചു എത്തിയിരിക്കുന്നു .നേരം വെളുത്തതേ ആശ വർക്കർ ,ഹെൽത്ത് ഡിപ്പാർട്മെന്റുകാർ .... എല്ലാവരും മുറ്റത്തു എത്തിയിരിക്കുന്നു .കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് ആ കുടുംബത്തെ ക്വാറെന്റീനിലാക്കി .അയല്പക്കക്കാർക്കു മുന്നറിയിൽപ്പും നൽകി പോയി .

ഇന്നലെ അവനോടും അമ്മയോടും കൂടെ താനും സാധനങ്ങൾ വാങ്ങാൻ കടയിൽ പോയിരുന്നു .അവന്റെ അമ്മ തന്ന ഡയറി മിൽക്ക് പകുതി ഇന്നത്തേക്ക് സൂക്ഷിച്ചു വെച്ചിട്ടുമുണ്ട് .ഇനി എന്താണ് എന്നൊന്നും വ്യക്തമാകുന്നതിനു മുമ്പ് 'അമ്മ വിവശതയോടെ ഓടി അരികിലെത്തി ."മോനെ നീ അവിടെ പോയിരുന്നോ"?അരുണിന്റെ അച്ഛനെ കണ്ടിരുന്നോ ?അവൻ നിനക്ക് എന്തെകിലും തന്നോ? നീ വാങ്ങിയോ ?"ശ്വാസം വിടാതെ തുടരെ ചോദ്യങ്ങൾ .

എന്റെ അമ്മേ , 'അമ്മ കണ്ടതല്ലേ ഞാൻ ഇപ്പോഴല്ലേ എഴുന്നേറ്റത് .? "എന്നാലും അവന്റെ അച്ഛൻ വന്ന വണ്ടിയുടെ ശബ്‌ദം കേട്ട് വെളുപ്പിനെ നീ ....?"ഇല്ലമ്മേ " .അമ്മ അവിശ്വാസത്തോടെ എന്നാലും ആശ്വാസ പൂർവം എന്നെ നോക്കി .പിന്നെ തിരിഞ്ഞു നടന്നു .പെട്ടന്ന് വീണ്ടും എന്റെ അടുത്തേക്ക് വന്ന് നീ അരുണിന്റെ അടുത്തേക്ക് പോകരുതേ. അവന്റച്ഛന് രോഗം സംശയിക്കുന്നുണ്ട് .പിന്നെ നീ അവനു ഫോൺ പോലും ചെയ്യരുത് കേട്ടല്ലോ എന്ന ഉഗ്ര ആജ്ഞയും നൽകി അടുക്കള പൂകി .അരുണിനോട് മിണ്ടാതിരിക്കുകയോ ? നെഞ്ചിൽ തീയാളുക എന്ന് പറഞ്ഞാൽ എന്തെന്ന് നിമിഷ നേരം കൊണ്ട് മനസ്സിലായി .അടുക്കളയിൽ 'അമ്മ സാന്നിധ്യം ഉറപ്പിച്ചു മൊബൈൽ കയ്യിലെടുത്തു ."എടാ അരുൺ നീ വിഷമിക്കേണ്ട ഞാൻ ഇടയ്ക്കു വിളിക്കാം .അച്ഛനെ ഞാൻ അന്വേഷിച്ചെന്നു പറയണം .ധൃതിയിൽ മൊബൈൽ ഒളിപ്പിച്ചു ഞാൻ ശാന്തനായി .

വൈകുന്നേരം ഏതോ ആരോഗ്യ പ്രവർത്തകർ എന്റെ വീട്ടുമുറ്റത്ത് .അച്ചനെ കൊണ്ടുവരുവാൻ ഞാനും പോയത്രേ ! അങ്ങനെ ഞാനും ക്വാറന്റീനിലായി .