ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ വിലപ്പെട്ട ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിലപ്പെട്ട ജീവൻ

ഒരു ദിവസം അപ്പുവിന് പുറത്തുപോയി ഭക്ഷണം കഴിക്കണം എന്നുതോന്നി. അപ്പു അമ്മയോട് ഈ കാര്യം പറഞ്ഞു. അപ്പു ആദ്യം വിചാരിച്ചത് അമ്മ സമ്മതിക്കും എന്നാണ്. പക്ഷെ അമ്മ സമ്മതിച്ചില്ല. അപ്പുവിന്റെ മനസ്സുനിറയെ സങ്കടവും ദേഷ്യവും തോന്നി. എന്താണ് കാരണം എന്ന് അമ്മയോട് ചോദിച്ചു. അപ്പോൾ അപ്പുവിന്റെ അമ്മ അച്ഛന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി. അപ്പു അച്ഛനോട് കാര്യം പറഞ്ഞു. ഇപ്പോൾ നമ്മുടെ രാജ്യം ഒരു മഹരോഗത്തെ തടഞ്ഞു നിർത്താനുള്ള ശ്രമത്തിലാണ്. ഈ രോഗം മനുഷ്യരെ ഒന്നൊന്നായി കൊന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങൾ വീടിനു പുറത്തിറങ്ങാതെയും, എപ്പോഴും കൈകൾ കഴുകിയും, മറ്റുള്ളവരുമായുള്ള അകലം പാലിക്കുകയും ചെയ്ത് ഈ രോഗത്തെതടയുന്നു. അതുകൊണ്ട് നമ്മളും ഇത്‌പാലിക്കുക. നമ്മുടെ ജീവിനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുക. അച്ഛൻ പറഞ്ഞതു കേട്ടപ്പോൾ അപ്പുവിന് കാര്യം മനസിലായി. അപ്പുവിന്റെ ആഗ്രഹം അവൻ വേണ്ടെന്നു വച്ചു. നമ്മുടെ ജീവൻ പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെ ജീവനും. അതുകൊണ്ട് നാമെല്ലാവരും ഒന്നായി നിന്നു ഈ രോഗത്തെ ഇല്ലാതാക്കുക.


അതുൽ ബൈജു
3 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ