ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രത്യാശയുടെ പുതുവെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശയുടെ പുതുവെളിച്ചം


ആനന്ദത്തോടെയിരുന്നൊരു കാലത്ത്
ഉല്ലാസത്തോടെയിരുന്നൊരു നേരത്ത്
ആകസ്മികമായി വന്നെത്തിയ വ്യാധിയിലകപ്പെട്ട്
മാനവരിതാ കേണിടുന്നു.
തൻ പ്രാണനു വേണ്ടി പിട-
ഞ്ഞിടുന്നു.
പകച്ചു പോയ് നമ്മുടെ വിദ്യയും ശാസ്ത്രവും
പകച്ചു പോയ് വൈദ്യശാസ്ത്രമതും
ശോകമാം കാഴ്ചകൾ കൺമുന്നിൽ കാണവേ
സർവ്വേശാ കരുണ ചൊരിയേണമേ
വിദ്യകൊണ്ടമ്മാനമാടുന്ന
മാനവർ തൻ മുന്നിൽ ശക്തമാം വെള്ളിടിതൻ വേഗത്തിൽ പടരുന്നു
സംഹാര താണ്ഡവമാടുന്നു
ദുർവിധിതൻ കവചമണി_
ഞ്ഞ വിപത്തിനെ തടുത്തു മുന്നേറാനാകുമോ മിത്രമേ?
എത്രപേർ മണ്ണോടു ചേരുമീ ഭൂമിയിൽ
അത്രമേൽ ആശങ്ക വർദ്ധിക്കുമെന്നാലും
ഭാവികാലത്തിൻ ശുഭ-
പ്രതീക്ഷയ്ക്കായി
നമുക്കൊന്നിച്ച് മുന്നേ റിടാം
കൊറോണയെന്ന മഹാവിപത്തിനെ ജയിക്കുവാൻ സർവ്വേശാ
ശക്തിയേകേണമേ
ലോകമേ നിന്നെ ഇരുട്ടിലേയ്ക്കാഴ്ത്തിയ
വ്യാധിയെ തടുക്കുവാൻ
ശക്തിയേ നൽകേണമേ
കർമ്മനിരതർതൻ യജ്ഞ ത്തിനായ് cപതിഫലം നൽകീടാം പ്രാർത്ഥനയാൽ
രോഗ സുഖത്തിനായ് യജ്ഞിച്ചവർക്കെല്ലാം ആദരമർപ്പിച്ച് വണങ്ങിടാ-
മൊരു മനസ്സാൽ
              
                   

പാ൪വതി ബി എസ്
6E ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത