ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/കൈവിടാതെ കാക്കാം അമ്മയാകുന്ന പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈവിടാതെ കാക്കാം അമ്മയാകുന്ന പ്രകൃതിയെ

പ്രകൃതി... മലകളും, പുഴകളും, കാടുകളും തുടങ്ങി ഒട്ടനവധി പ്രകൃതി സൗന്ദര്യങ്ങളാൽ സമ്പന്നമായ ഭാഗ്യവതി. സാഹിത്യകാരന്മാരിലൂടെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും നമ്മിലേക്ക് കടന്നുവന്നു. എത്ര വർണ്ണിച്ചാലും തീരാത്തത്ര സൌന്ദര്യമുള്ള പ്രകൃതിയെ മനുഷ്യരായ നാം തന്നെ നശിപ്പിക്കുന്നു.

സാഹിത്യകാരന്മാർ എഴുതി വർണിച്ച പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതി. കളകളാരവം മുഴക്കുന്ന പുഴകളും അരുവികളും, ആർത്തിരമ്പി ഉല്ലസിച്ചുവരുന്ന കടലമ്മയും, തിങ്ങി നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളും, ആ മരങ്ങളെ താരാട്ടുറക്കാൻ എത്തുന്ന ഇളം കാറ്റും,വേനൽ കാലത്ത് ചുട്ടുപഴുത്തു നിൽക്കുന്ന ഭൂമിയെ തനുപ്പിക്കാനായി എത്തുന്ന പേമാരിയും, തുടങ്ങി അങ്ങനെ നീണ്ടു കിടക്കുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലേലകളും പ്രകൃതി സൗന്ദര്യത്തിൽ ചാരുതയേകുന്നു. പൂവിട്ടുനിൽക്കുന്ന ചെടികളും, പുലർവേളയിൽ ചിറകടിച്ചു പറന്നെത്തുന്ന കുഞ്ഞു കിളികളും പുതു പ്രതീക്ഷ നൽകുന്നു. എന്നാൽ ഇന്നോ...? മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. കളകളാരവത്തോടുകൂടി ഒഴുകാൻ ഇന്ന് പുഴകളില്ല,പുഴ വറ്റി വരണ്ടു കിടക്കുന്നു. ഇന്ന് പ്ളാസ്റ്റിക് കവറുകളാൽ മലിനമായിരിക്കുകയാണ് ജലസ്രോതസ്സുകൾ. തിങ്ങി നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളെയും ഇന്ന് നമുക്ക് കാണാൻ സാധിക്കില്ല, ക്രൂരയായ മനുഷ്യ വംശം മരങ്ങളെ വെട്ടി നശിപ്പിച്ച് ഫ്ലാറ്റുകളും വീടുകളും നിർമ്മിക്കുന്നു. ഇളം കാറ്റ് ഇന്ന് വിഷപുകയാൽ മലിനമായി വിഷക്കാറ്റായി മാറിമാറിയിരിക്കുന്നു. നാം വയലേലകളെല്ലാം മണ്ണിട്ട് നികത്തി നശിപ്പിക്കുകയാണ്. ചൂടകറ്റാനായി വന്നിരുന്ന മഴയും ഇന്ന് വല്ലപ്പോൾ മാത്രം. ഇങ്ങനെ മഴ കിട്ടാതെ ചുട്ടു പൊള്ളുകയാണ് ഭൂമി. ഇതിനെല്ലാം കാരണം നാം തന്നെ....

ഒരിക്കലും തൻറെ അമ്മയായ പ്രകൃതിയോട് നമ്മൾ ഇങ്ങനെയൊന്നും ദ്രോഹം ചെയ്യരുത്. പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കരുത്.ചിലനേരത്ത് പ്രകൃതിയും നമ്മോട് പ്രതികരിച്ചേക്കാം....

ശ്രേയ കൃഷ്ണ കെ.പി.
9A ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം