Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നാമും നമ്മുടെ ചുറ്റുപാടും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നതുകൊണ്ട് അർഥമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി നാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എന്നാൽ അതിലേറെ ഊന്നൽ നൽകി നാം ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ് പരിസ്ഥിതിയുടെ ശുചിത്വം .ലോക ജനത നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം.ആരോഗ്യ പൂർണമായ ജീവിതം നയിക്കണമെങ്കിൽ അതിന് അനിവാര്യമായ ഘടകമാണ് ശുചിത്വം. ശുചിത്വമുള്ളിടത്തു മാത്രമേ ആരോഗ്യമുണ്ടാവുകയുള്ളൂ. ശുചിത്വം എന്നതിന് പല അർഥങ്ങളുമുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സമൂഹ ശുചിത്വം,... വ്യക്തി ശുചിത്വം നാം ഒന്നാമതായി പാലിക്കേണ്ട ഒന്നാണ്. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നതും കുളിക്കുന്നതും, ആഴ്ച്ചയിലൊരിക്കൽ നഖം വെട്ടുന്നതും ,ഭക്ഷണത്തിന് മുൻപും പിൻപും മലമൂത്ര വിസർജനത്തിനു ശേഷവും സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതും, അലക്കി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. വ്യക്തി ശുചിത്വം ചെയ്യാതിരിക്കുമ്പോൾ നാം രോഗത്തെ ക്ഷണിച്ചു വരുത്തുന്നതു പോലെയാണ്. രോഗം താനേ വന്നോളൂ. വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ പാലിക്കേണ്ട ഒന്നാണ് പരിസര ശുചിത്വം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.വീട് എല്ലാ ദിവസവും വൃത്തിയാക്കണം.അതു പോലെത്തന്നെ ആഴ്ച്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക. കൊതുക് നശീകരണത്തിലൂടെ മാത്രമേ കൊതുക് പരത്തുന്ന രോഗങ്ങൾ തടയാൻ കഴിയുകയുള്ളൂ. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതിരിക്കുക, തുടങ്ങിയവ പരിസര ശുചിത്വത്തിനായി ചെയ്യേണ്ട കാര്യങ്ങളാണ്. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുമ്പോൾ അത് ഭൂമിയിൽ തന്നെ നശിക്കാതെ കിടന്ന് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുന്നു. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ വിഷമയമായ വാതകം പുറത്ത് വന്ന് അത് അന്തരീക്ഷത്തിൽ കലരുന്നു.പ്ലാസ്റ്റിക്ക് ഒരു പാട് ദോഷങ്ങൾ വരുത്തി വയ്ക്കുന്നു. സാധനങ്ങൾ വാങ്ങിച്ച് കഴിയുമ്പോഴും ഉപയോഗശൂന്യവുമായ എത്രയേറെ പ്ലാസ്റ്റിക്കുകളാണ് ഇന്ന് അനുനിമിഷം വലിച്ചെറിയുന്നത്. ഇന്നെവിടെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ മാത്രമേ കാണാൻ കഴിയുകയുള്ളൂ .ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പ്ലാസ്റ്റിക്കിന്റെയും വൃത്തിഹീനതയുടെയും സ്വന്തം നാടാണ്. നാമോരോരുത്തരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽത്തന്നെ സമൂഹ ശുചിത്വം ഉണ്ടാകും. എന്നാൽ ഇന്ന് പലരും ശുചിത്വം പാലിക്കുന്നില്ല. എന്തിനും ഏതിനും പ്രശസ്തിയും പണവും മാത്രം ആഗ്രഹിക്കുന്ന കേരള ജനത ശുചിത്വത്തിൽ പിന്നിലാണ്. ശുചിത്വത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു പാട് ശുചിത്വ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്ന ഉറവിട മാലിന്യ നിർമ്മാർജ്ജനം ഇന്ന് സുലഭമായി നടക്കുകയാണ്.ഇതിന്റെ ഭാഗമായി പഞ്ചായത്ത് മുഖേന പൈപ്പ് കമ്പോസ്റ്റ് ,റിങ് കമ്പോസ്റ്റ് തുടങ്ങിയവ വീടുകളിൽ എത്തിക്കുന്നു .അതു പോലെത്തന്നെ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനായി പഞ്ചായത്ത് മുഖേന ആളുകൾ എത്തുന്നു. ശുചിത്വ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു പോരുകയാണ്.എന്നാലും പുഴകളും തോടുകളും വൃത്തികേടാക്കുന്നത് തീരെ പിന്നിലും അല്ല. ശുചിത്വമില്ലായ്മയാണ് എല്ലാ രോഗങ്ങളെയും വരുത്തി വയ്ക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ് .ശുചിത്വമില്ലായ്മയാണ് വൈറസ് ലോകം മുഴുവനും ഇങ്ങനെ പടരാൻ കാരണമായത്. ഈ സാഹചര്യത്തിൽ ഇതിനുള്ള ഒരേയൊരു പ്രതിവിധി ശുചിത്വവും ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടരുത് എന്നതുമാണ്.ഇടയ്ക്കിടെ സോപ്പുപയോഗിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ വൃത്തിയാക്കുന്നത് ഏറ്റവും നല്ല പ്രതിരോധമാണ് .ശുചിത്വ ബോധം നമ്മിൽ ഉണർന്നത് കൊറോണ വ്യാപനം മൂലമാണെന്ന് തീർച്ചയായും പറയാൻ സാധിക്കും. നാം പാലിക്കുന്ന ശുചിത്വം തന്നെയാണ് നമ്മുടെ ജീവൻ സംരക്ഷിക്കുന്നത്. നാം ശുചിത്വം പാലിക്കുന്നില്ല എന്നത് ഒരു ദു:ഖസത്യം മാത്രമാണ് .എന്നാൽ നാമിന്നേ വരും ഇന്നത്തെ സാഹചര്യത്തിൽ ശുചിത്വത്തിന് പിന്നാലേ പായുകയാണ്. ശുചിത്വത്തെക്കുറിച്ച് ഇപ്പോഴെങ്കിലും ബോധമുണ്ടായി. നാം നമ്മുടെ പ്രകൃതിയെ അതേ ഓജസ്സും തേജസ്സോടും കൂടി അതിൽ ഒരു ഭംഗവും വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ടത് മനുഷ്യർ എന്ന നിലയിൽ നാമോരോരുത്തരുടെയും ചുമതലയാണ് .അതിനാൽ നാം ശുചിത്വം പാലിച്ചേ പറ്റൂ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|