ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പുതിയൊരു ക്വാറന്റീൻ ലോകം..

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയൊരുക്വാറന്റീൻ ലോകം..   

ബന്ധങ്ങളില്ലാത്ത 
ബന്ധനങ്ങളുടെ ലോകം.. 
പക്ഷി മൃഗാദികളുടെ കലപില
നാദം മാത്രം.. 
തിരക്കിട്ട പകലുകളില്ല
ലഹരി പൂക്കുന്ന രാവുകളില്ല...
.. ഭീതി പടർത്തുന്ന വാർത്തകളില്ല..അൽപ സമാധാനം... പക്ഷെ
എനിക്ക് ഭയമാകുന്നു.. 
ദേവാലയങ്ങളിൽ ദേവന്മാരും 
തനിച്ചായിപ്പോയോ..ശോകമൂകമീ നിരത്തുകളിൽ, 
തൊട്ടടുത്ത്
എത്തിയൊരൂ
ദുരന്തത്തിൻ 
നേർത്ത വിതുമ്പലോ
മറ്റൊരു കൊടുങ്കാറ്റിൻ 
മുൻപുള്ള 
ഭീകരമാം ശാന്തതയോ ? 
നാളെ, 
വീണ്ടും  എല്ലാം പഴയതുപോലെ ആകുമോ?
നേടിയതെല്ലാം
നഷ്ടങ്ങളുടെ ഭാഗമാകുമോ...
എല്ലാം ഓര്മകളാകുമോ
ചരിത്ര പുസ്തകത്തിന്റെ താളുകളിൽ.. എഴുതപ്പെടുമോ?
മതവും രാഷ്ട്രീയവും ആർക്കും ഉപകരിച്ചില്ല...അറിവാണ് ശക്തി എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക...
ഇനിയുമൊരു കോവിഡ് 
ആവർത്തിക്കില്ലയെന്ന് 
ആശ്വസിക്കാനാവുമോ ?
സ്വാതന്ത്യ തിന്റെ ആ മനോഹര കാലം 
തിരികെയെത്താൻ 
ഞാനും ആശിക്കുന്നു... 
ഈ അടച്ചിട്ട. അവസ്ഥയിൽ...തിരിച്ചറിവിന്റെ... അതിജീവനത്തിന്റെ... ഈ കാലം കഴിഞ്ഞാലും...
മനസ്സിലുണ്ടാകണം ഈ ക്വാറന്റിൻ കാലം..ഈ ലോക്ക്ഡൗൻ കാലം...
ഈ ജീവിത യാത്രയിൽ ഇങ്ങനെ ഒരു കാലം ഇനി വേണ്ടേ വേണ്ട.

തീർത്ഥ .എസ്
5A ഗവ:യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത