എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഴയേ നീ ഒന്നു വന്നെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയേ നീ ഒന്നു വന്നെങ്കിൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ നീ ഒന്നു വന്നെങ്കിൽ

ഏതോ വേനലിൽ അറിയാതെ
നിന്നെ ഞാൻ ഓർത്തുപോയി
മഴയേ നീ ഇന്നു വന്നെങ്കിൽ
നീ വെൺമണി മുത്തുകളായ് പെയ്തെങ്കിൽ
ഒരു മാല കോർത്തുഞാൻ
മാറിലണിഞ്ഞേനെ
മഴയേ നീ ഒന്നു വന്നെങ്കിൽ
വസുധയെ ഹരിതാഭമാക്കിയെങ്കിൽ
ഞാനൊരു മയിലായി ആടിയേനെ
മഴയേ ഒന്നു നീ വന്നെങ്കിൽ
എനിക്ക് ചൂടാൻ
 ഒരു മാരിവില്ലു തന്നെങ്കിൽ
വർഷമേ ഭൂമിക്ക് ഹർഷമേ
ഏതോ വേനലിൽ അറിയാതെ
നിന്നെ ഞാൻ ഓർത്തുപോയി
ഒരു വേഴാമ്പലായ് നിന്നെ ഞാൻ തേടുന്നു
മഴയേ.....

Nyshana S. N.
7 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത