ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ടോണിയുടെ ബുദ്ധിമോശം
ടോണിയുടെ ബുദ്ധിമോശം
ടോണി മഹാഅലസനാണ്.ആരുപറഞ്ഞാലും ടോണി അനുസരിക്കില്ല.അവൻ പുറത്തുപോയിവന്നാൽ കൈകഴുകാതെ ഭക്ഷണവും കഴിക്കും ദിവസവും കുളിക്കുകയും ചെയ്യില്ല.അവൻെറ വീട്ടിൽ അച്ഛൻ ,അമ്മ ,രണ്ട് സഹോദരിമാർ , മുത്തച്ഛൻ,മുത്തശ്ശി എന്നിവരാണ് ഉണ്ടായിരുന്നത്.എല്ലാവർക്കും ടോണിയെ വളരെ ഇഷ്ടമായിരുന്നു.അങ്ങനെയിരിക്കെ അവരുടെ നാട്ടിൽ ഒരു മഹാരോഗം പിടിപെട്ടു.ആരും പുറത്തിറങ്ങരുത്,കൂട്ടംകൂടി നിൽക്കരുത് എന്ന അറിയിപ്പ് വന്നു.ഇത് ടോണി കേട്ടെങ്കിലും അവൻ അതൊന്നും ചെവികൊണ്ടില്ല.അവൻ എല്ലായിടത്തും കറങ്ങിനടക്കും എന്നിട്ട് വീട്ടിൽവന്നാലോ കൈ പോലും കഴുകാതെ മുത്തച്ഛൻെറയും മുത്തശ്ശിയുടെയും കൂടെ വർത്തമാനം പറഞ്ഞിരിക്കും,അവരെ ചുംബിക്കും.ഒരു ദിവസം ടോണിക്ക് ഭയങ്കര ചുമയും തൊണ്ടവേദനയും.ഡോക്ടറെ കണ്ടു.ആ മഹാമാരിയുടെ ലക്ഷണങ്ങളായിരുന്നു അത്.വീട്ടിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കി.മുത്തച്ഛനും മുത്തശ്ശിക്കും രോഗം കടുത്തു.അവർ ഈ ലോകത്തോട് വിട പറഞ്ഞു.ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു അവർക്ക്.ടോണിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.അവന് കുറ്റബോധം തോന്നി.ഞാൻ കാരണമാണ് ഇതെല്ലാം സംഭവിച്ചത്.ദൈവമേ എന്നോട് പൊറുക്കണേ എന്ന് അവൻ മനമുരുകി പ്രാർത്ഥിച്ചു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ