ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കഴുത

16:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബുദ്ധിമാനായ കഴുത

ഒരു ദിവസം വിശന്ന് വലഞ്ഞ ഒരു സിംഹം ദാഹം ശമിപ്പിക്കാനായി ഒരു നദിക്കരയിൽ ചെന്നു.ഒരു കഴുത നദിയുടെ അക്കരെ വെള്ളം കുടിച്ച് നിൽക്കുന്നുണ്ടായിരുന്നു.ഉച്ച ഭക്ഷണത്തിനായി ആ കഴുതയെ പിടിക്കാൻ സിംഹം ഗൂഡാലേചന നടത്തി.സിംഹം പറഞ്ഞു:ഏയ്..കഴുതേ,നദിയുടെ അക്കരെ കുതിരകളാരെങ്കിലും ഉണ്ടോ?എനിക്കവരുടെ പാട്ട് കേട്ടാൽ കൊള്ളാമായിരുന്നു.കഴുതക്ക് സിംഹത്തിന്റെ അടവിൽ സംശയം തോന്നിയില്ല."അതിനെന്താ വേണമെങ്കിൽ ഞാൻ പാടിത്തരാലോ”.കഴുത കണ്ണടച്ച് പാടാൻ തുടങ്ങി.ഉടൻ തന്നെ സിംഹം കഴുതയെ പിടികൂടി.പക്ഷെ അത് ബുദ്ധിയുള്ള കഴുതയായിരുന്നു.അവൻ പറഞ്ഞു:സിംഹ രാജാവെ,ഞാൻ നിങ്ങളുടെ ഉച്ച ഭക്ഷണം ആകാൻ തയ്യാറാണ്.പക്ഷെ ശക്തിശാലികളായ സിംഹങ്ങളൊക്കെ പ്രാർത്തിച്ചിട്ടെ കഴിക്കാറൊള്ളു എന്ന് ഞാൻകേട്ടിട്ടുണ്ട്. സിംഹം താൻ ശക്തിശാലിയാണെന്ന് കാണിക്കാൻ വേണ്ടി കണ്ണടച്ച് പ്രാർത്തിക്കാൻ തുടങ്ങി.തക്ക സമയം നോക്കി കഴുത ഓടി രക്ഷപ്പെട്ടു. അങ്ങനെ ബുദ്ധിയുള്ള കഴുത സിംഹത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഫിദ ഫാത്തിമ.ഇ
3 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ