ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് എന്ന നിശബ്ദ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക് എന്ന നിശബ്ദ കൊലയാളി

പ്ലാസ്റ്റിക് ഇന്നത് ഏതൊരു കുഞ്ഞു കുട്ടിക്കും സുപരിചിതമായ വാക്കാണ് .കാരണം പ്ലാസ്റ്റിക് ഇല്ലാത്ത ഒരിടം നമുക്കിന്ന് കാണാൻ കഴിയുമോ?ഇല്ല എന്ന നിസംശയം പറയമല്ലേ? അതെ ഇന്ന് നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന ഒരു വൻ പ്രതിസന്ധി ആയി മാറിയിരിക്കുന്നു പ്ലാസ്റ്റിക് മൂലമുള്ള പ്രകൃതി നശീകരണം .ഇനിയും ഇത് തുടർന്നാൽ ഇനിയുമൊരു തലമുറക്കായ് ഈ ലോകം നല്ലൊരു പുലരി കാണില്ല .രോഗത്തിലമർന്ന ഒരു പ്രഭാതത്തിലേക്ക് നാമേവരും കൺ തുറക്കേണ്ടതായി വരും. പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയതിനുള്ള ഏറ്റവും ഉത്തമമായ ഒരു ഉദാഹരണമാണ് നമ്മുടെ ഗവണ്മെന്റ് നിരോധിച്ചിട്ടും നാം അത് ഒഴിവാക്കാതെ ഒളിഞ്ഞും തെളിഞ്ഞും കൂടെ കൊണ്ട് നടക്കുന്ന പ്ലാസ്റ്റിക് എന്ന നമ്മുടെയെല്ലാം ശത്രുവായ മിത്രം . നിരോധനം വന്നിട്ടും നമ്മുടെ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഇന്നും കാര്യമായ കുറവൊന്നും വന്നിട്ടില്ല. "പ്ലാസ്റ്റിക് ഇല്ലാതെ നാമുണ്ടോ" എന്ന ചിന്തയിലേക്ക് മാറിയിരിക്കുന്നു ഓരോ മനുഷ്യ മനസ്സും .കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻതുടങ്ങി തീൻ മേശയിൽ ഭക്ഷണം കഴിക്കുന്നിടം വരെ എന്തിലും ഏതിലും പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം വന്നിരിക്കുന്നു.അത്കൊണ്ടാവണമല്ലോ പ്ലാസ്റ്റിക് മനുഷ്യ ജീവിതത്തിന്റെ ഭാഗമായി മാറിയതും . ഇതിന്റെദൂഷ്യഫലങ്ങൾനമുക്കറിയാഞ്ഞിട്ടാണോ,ഒരിക്കലുമല്ല ,അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുകയാണ് നാം .എന്നാൽ വരാനിരിക്കുന്ന അല്ലെങ്കിൽ വന്നു കഴിഞ്ഞ മഹാമാരികളെ കുറിച്ച് നാം ബോധവാന്മാരായിട്ടില്ല. ആദ്യം നമുക്ക് പ്ലാസ്റ്റിക് കവറുകളിലേക്ക് നോക്കാം .നാം ഉപയോഗശൂന്യമാക്കുന്ന കവറുകൾ എന്താണ് ചെയ്യുന്നത്?അതെ ചിലർ അത് മണ്ണിലേക്കെറിയും,മറ്റു ചിലരോ മണ്ണിനു ദോഷം വേണ്ടെന്നു കരുതി കത്തിയ്ക്കും .രണ്ടായാലും ദോഷം തന്നെ ,എങ്ങനെയെന്നല്ലേ? നാം മണ്ണിലെറിയുന്ന പ്ലാസ്റ്റിക്കുകൾ എത്ര കാലം കഴിഞ്ഞാലും ഭൂമിയിലേക്ക് അലിഞ്ഞു ചേരുന്നില്ല .ഇത് നമ്മുടെ വൃക്ഷലതാധികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു .അവയ്ക്ക് അവയുടെ വേരുകൾ മണ്ണിലേക്കിറക്കാനോ മണ്ണിൽ നിന്നും വേരുകൾക്ക് വെള്ളവും വളവും വലിച്ചെടുക്കാനാവാതെ നശിച്ചു പോവുന്നു . എന്നാൽ ഇനി പ്ലാസ്റ്റിക് കത്തിക്കാമെന്നു വെച്ചാലോ ,അപ്പോഴുമുണ്ട് ദൂഷ്യഫലങ്ങൾ ഏറെ .നാം കത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെ പുക വായു മലിനീകരണം മാത്രമല്ല അത് നമ്മുടെ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ നശിപ്പിക്കുക കൂടി ചെയ്യുന്നു. ഇതൊക്കെ അന്തരീക്ഷത്തെയല്ലേ ബാധിക്കുക എന്ന ചിന്തിച്ചിരിക്കണ്ട ,പ്ലാസ്റ്റിക് കത്തിക്കുന്നത് വാസനിക്കുന്നതിലൂടെ ക്യാൻസർ പോലെയുള്ള മഹാമാരികൾ മനുഷ്യനെ പിടികൂടുമെന്ന് പഠനങ്ങൾ എന്നോ തെളിയിച്ച കാര്യമാണ്.നാമിതൊന്നും ഓർകുന്നിലെന്ന മാത്രം . പ്ലാസ്റ്റിക് പത്രങ്ങളിൽ ഭക്ഷണം കഴിക്കുമ്പോഴും പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുമ്പോഴും ക്യാൻസറിനെ വിളിച്ചു വരുത്തുക തന്നെയാണ് നാം ചെയ്യുന്നത് .ഇങ്ങനെ തുടങ്ങി പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ അനവധിയാണ് . നാമോരോരുത്തരും ഇങ്ങനെ ചെയ്യുമ്പോഴുള്ള അനന്തരഫലം എത്ര വലുതായിരിക്കുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ .നമ്മുടെ കൊച്ചു കേരളത്തിൽ ഒരു പ്രളയം വന്നപ്പോൾ നാമെല്ലാം കണ്ടതാണ് നാമോരോരുത്തരും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും മറ്റു അവശിഷ്ടങ്ങളും ഒഴുകി വന്നു കുമിഞ്ഞു കൂടിയത് .എന്തിനേറെ സമുദ്രങ്ങൾ പോലും ഇന്ന് പ്ലാസ്റ്റിക്കിന്റെ കലവറയായി മാറിക്കഴിഞ്ഞിരിക്കുന്നു . എങ്ങനെ ആവാതിരിക്കുമല്ലേ ?ഒന്ന് ചിന്തിച്ചു നോക്കൂ,നമ്മുടെ വീട്ടിൽ നാമെത്രത്തോളം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്?അപ്പോൾ നമ്മുടെ നാട്ടിൽ എത്രയുണ്ടാവും?മലപ്പുറത്ത്,കേരളത്തിൽ,ഇന്ത്യയിൽ ,അങ്ങനെ ഈലോകത് തന്നെ എത്രത്തോളമുണ്ടായിരിക്കുമല്ലേ? ഇതെല്ലം നാം തള്ളിവിടുന്നത്‌ നേരത്തെ പറഞ്ഞപോലെ ഒന്നുകിൽ മണ്ണിലേക്ക് ,വായുവിലേക്ക് ഇതൊന്നുമല്ലെങ്കിൽ ജലാശയങ്ങളിലേക്ക് .ജലാശയങ്ങളിലേക്കു ഒഴുക്കി വിടുന്നതിലൂടെ ജലമലിനീകരണത്തിനു പുറമെ അവ ജലജീവികളെയും കൊന്നൊടുക്കുന്നു . നമ്മുടെ സന്തത സഹചാരിയായ പ്ലാസ്റ്റിക് നമുക്ക് തരുന്ന നഷ്ടങ്ങൾ ഏറെയാണ് -വായു മലിനീകരണം ,മണ്ണ് മലിനീകരണം ,ജലമലിനീകരണം അങ്ങനെ പോകുന്നു നഷ്ടങ്ങളുടെ നീണ്ട നിര .നമ്മുടെ നിലനില്പിനായി ,നല്ലയുടെ നാളെക്കായി നിശബ്‌ദകൊലയാളിയായ പ്ലാസ്റ്റിക്കിൽ നിന്നും നമുക്ക് മുക്തരാവാം . മലിനീകരണ മുക്ത ലോകത്തിനായി നമുക്ക് കൈ കോർക്കാം ......നമുക്കേവർക്കും പ്രതിജ്ഞ എടുക്കാം പ്ലാസ്റ്റിക്കിൽ നിന്നും ഞാൻ മുക്തിനേടുമെന്ന് ............

അബ്ദുൽ വാസിഹ് .പി
4 ബി ജി .എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം