കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ആരോഗ്യം; ചില പ്രതിരോധ ചിന്തകൾ
ആരോഗ്യം; ചില പ്രതിരോധ ചിന്തകൾ
ആരോഗ്യമുള്ളവരായി ജീവിക്കാൻ മനുഷ്യർ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ ആരോഗ്യം എന്താണെന്ന് മനുഷ്യരിൽ പലർക്കും അറിയില്ല. എന്നാൽ ലോക ആരോഗ്യ സംഘടന പറയുന്നത് ആരോഗ്യം എന്നാൽ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്നാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്തിഥിയെ പരിപാലിക്കാൻ നാം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണം. പരിസ്ഥിതിയെ ശുചിത്വമുള്ളതാക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതു പോലെ നാം നമ്മുടെ ശരീരവും വസ്ത്രവും എല്ലാം വൃത്തിയായി സൂക്ഷിക്കണം. മലിനമായ ജലം കെട്ടി നിൽക്കുന്നത് തടയണം. പരിസ്ഥിതിയെ ശുചിത്വമുള്ളതാക്കുമ്പോൾ ജീവജാലങ്ങൾ പെറ്റുപെരുകുന്നത് കുറയും . ജീവജാലങ്ങളിൽ പലതും പകർച്ചവ്യാധികൾ ഉണ്ടാക്കും. ഇപ്പോൾ ലോകം കൊറോണ ഭീഷണിയിലാണ്. കൊറോണ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയുമാണ്.ഇതിനകം ഒരുപാട് ആളുകൾ മരിച്ചിരിക്കയുമാണ്. മരിച്ചവരിൽ പലരും പ്രതിരോധശേഷി കുറഞ്ഞവരും മറ്റു ചില രോഗങ്ങൾ ഉള്ളവരുമാണ് .ശാസ്ത ലോകം പറയുന്നത് നി പ ,കൊറോണ എന്നിങ്ങനെയുള്ള പകർച്ചവ്യാധികൾ ജീവജാലങ്ങൾ ഉണ്ടാക്കുന്നത് എന്നാണ്. അതു കൊണ്ട് നാം നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പ്രാധാന്യം നൽകണം. ആരോഗ്യ സംരക്ഷണത്തിന് അനുബന്ധമായ പരിസ്ഥിതി പരിപാലനം, ശുചിത്വം എന്നിവയ്ക്ക് നാം പ്രാമുഖ്യം നൽകണം' എങ്കിൽ മാത്രമേ നമുക്ക് ആരോഗ്യകരവും സമാധാന പൂർണവുമായ ജീവിതം ലഭിക്കൂ.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം