എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര ലോകം, വർണ സുന്ദര ലോകം
ശുചിത്വ സുന്ദരലോകം, വർണ സുന്ദരലോകം
ശുചിത്വം ലോകവളർച്ചക്കും രോഗപ്രതിരോധത്തിനും അവിഭാജ്യ ഘടകമാണ്. വ്യക്തിശുചിത്വമില്ലാതെ മനുഷ്യർക്ക് രോഗങ്ങൾ ഉണ്ടാവും. ഈ കൊറോണ കാലത്ത് തന്നെ കൊറോണയ്ക്ക് എതിരെയുള്ള ഏക പ്രതിരോധ മാർഗ്ഗം വ്യക്തിശുചിത്വമാണ്. വ്യക്തിശുചിത്വത്തിനോടൊപ്പം നാടിൻറെ ശുചിത്വവും വളരെയധികം പ്രാധാന്യമർഹിക്കുന്നു. നമ്മുടെ നാടും നഗരവും ശുചിത്വമാക്കാൻ വേണ്ടി ഭാരത സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത്. ശുചിത്വത്തോടൊപ്പം പ്രകൃതി മലിനീകരണത്തെയും നാം തടയേണ്ടതുണ്ട്. ഇതിനു വേണ്ടി കേരള സർക്കാറിൻറെ പദ്ധതിയാണ് ഹരിതകേരളം. നാം നമ്മുടെ കൈയ്യും മുഖവും ഒരു നിശ്ചിത ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കഴുകണം. പരിസരം ശുചിത്വമാക്കണമെങ്കിൽ നാം ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം. ശുചിത്വമുള്ള സമൂഹത്തിൽ നിന്ന് മാത്രമേ ശുചിത്വമുള്ള വ്യക്തി ഉണ്ടാവൂ. അങ്ങനെയുള്ള വ്യക്തിയിൽ നിന്ന് മാത്രമേ രാജ്യ പുരോഗതി ഉണ്ടാവൂ. ശുചിത്വമില്ലാത്ത പരിസരം വ്യക്തിയിലെ തിന്മയിലെ പ്രതീകമാണ്. അതിനാൽ ഓരോ വ്യക്തിയുടേയും പ്രധാന കർത്തവ്യങ്ങളിൽ ഒന്നാണ് അവൻ താമസിക്കുന്ന പ്രദേശവും അവനെതന്നെയും ശുചിത്വപൂർണ്ണമാക്കുക എന്നത് ഒരു രോഗവിമുക്ത ലോകത്തിന് വേണ്ടി കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ