ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/ഉണ്ണി പഠിച്ച പാഠം
ഉണ്ണി പഠിച്ച പാഠം ഒരിടത്തൊരിടത്ത് രാമു എന്ന പേരുള്ള ഒരു കർഷകനുണ്ടായിരുന്നു.വൃത്തിയുടെ ആൾരൂപമായിരുന്നു രാമു.അവൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് അവന്റെ തോട്ടത്തിലേക്ക് കൃഷിപ്പണിക്കു പോകുമായിരുന്നു.എന്നാൽ അവന്റെ അയൽവാസിയായിരുന്ന ഉണ്ണി ഒട്ടും വൃത്തിയില്ലാതെയായിരുന്നു ജീവിച്ചിരുന്നത്. അങ്ങിനെയൊരു ദിവസം രാമു അവന്റെ തോട്ടത്തിൽ പണിയെടുക്കുമ്പോൾ അവൻ ഉണ്ണിയെ കണ്ടു.അവൻ തീരെ വൃത്തിയില്ലാത്ത കൈ കൊണ്ട് അപ്പം തിന്നുകയായിരുന്നു.ഇത് കണ്ട രാമു ഉണ്ണിയോട് പറഞ്ഞു. "നിന്റെ കയ്യിൽ അഴുക്കുണ്ടല്ലോ, ഉണ്ണി ഇങ്ങനെ കഴിച്ചാൽ നിനക്കു അസുഖം വരും." ഇതൊന്നും വക വെക്കാതെ രാമുവിനെ കളിയാക്കി കൊണ്ട് ഉണ്ണി അപ്പം കഴിച്ചു. അടുത്ത ദിവസം രാമു തോട്ടത്തിലേക്ക് പോകുമ്പോൾ അസുഖം ബാധിച്ചു കിടക്കുന്ന ഉണ്ണിയെ കണ്ടു.ഇതുകണ്ട രാമു ഉണ്ണിയുടെ അടുത്തേക്ക് ഓടിച്ചെന്നു.എന്നിട്ട് ഉണ്ണിയോട് പറഞ്ഞു. "ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതല്ലേ കൈ കഴുകിയിട്ടെ ഭക്ഷണം കഴിക്കാവൂ എന്ന്. നീ അത് അനുസരിച്ചിരുന്നുവെങ്കിൽ നിനക്കു അസുഖം വരില്ലായിരുന്നു." ഇത് കേട്ട ഉണ്ണി രാമുവിനോട് ക്ഷമ ചോദിച്ചു.ഇനി ഞാൻ വൃത്തിയോടെ ജീവിക്കും എന്ന് പറഞ്ഞു. ഗുണപാഠം:~ വൃത്തിയാണ് ആരോഗ്യം
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ