ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ഫാസ്റ്റ് ഫുഡുകൾ ചക്കയ്ക്കു് വഴിമാറിയ കാലം '''

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫാസ്റ്റ് ഫുഡുകൾ ചക്കയ്ക്കു് വഴിമാറിയ കാലം

കൊറോണ നമ്മുടെ ലോകത്ത് വന്നപ്പോൾ ആളുകൾ ആകെ വിഷമത്തിലായി. ജോലികൾക്ക് പോകാൻ പറ്റുന്നില്ല. കുട്ടികളായ ഞങ്ങൾക്ക് സ്കൂളിൽ പോകാനും പറ്റുന്നില്ല. എന്നാൽ സ്കൂളില്ലാ എന്ന് സന്തോഷിച്ച് വിരുന്ന് പോകാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കളിയ്ക്കാൻ പോകാനോ പറ്റുന്നില്ല. വീട്ടിൽ ഇരുന്ന് ബോറഡിക്കാൻ തുടങ്ങി. എന്നാൽ കൊറോണ വന്നപ്പോൾ നമുക്കുണ്ടായ നേട്ടങ്ങൾ റോഡിൽ തിരക്കില്ല.അപകടങ്ങളൊന്നും തന്നെയില്ല, ട്രാഫിക്കില്ല, ആളുകളെല്ലാം ദൈവത്തെ ഓർക്കുന്നു.ഇപ്പോൾ അച്ഛനമ്മമാർക്ക് കുട്ടികളുടെ കൂടെ കളിയ്ക്കാൻ സമയമുണ്ട്. അല്ലെങ്കിൽ അവർക്ക് ജോലിത്തിരക്കാണ്, സമയമില്ല. അതുപോലെ ജലദോഷം വന്നാൽ പോലും ഗുളിക കഴിക്കുന്ന രീതി മലയാളി അവസാനിപ്പിച്ചു. പിന്നെ, പണ്ടത്തെപ്പോലെ ചക്കയും ചമ്മന്തിയും ഉണക്കമീനും ഇന്ന് ഇഷ്ടഭക്ഷണമായി. കബ്‌സയും കുഴിമന്തിയും ഇല്ല. ഫാസ്റ്റ് ഫുഡുകൾ പൂട്ടി.

                                                  ഒന്നോർത്തു നോക്കൂ. ശരിയല്ലേ...............
മുഹമ്മദ് സിനാൻ വി
6 B ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം