സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33335 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

"അമ്മേ, ഇപ്പോൾ അവധിക്കാലമല്ലേ? സ്കൂൾ ഒക്കെ അടച്ചില്ലേ? ഇനി ഞാൻ പുറത്തു പോയി അപ്പൂപ്പന്റെ കൂടെ കളിച്ചോട്ടെ?" :മീനു അമ്മയോട് ചോദിച്ചു.
"മോളെ അരുത്. ഇപ്പോൾ കൊറോണ എന്ന ഒരു വൈറസ് രോഗം ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് കുട്ടികളും മുതിർന്നവരും ആരും ആവശ്യമില്ലാതെ പുറത്തു പോകരുത് എന്നാണ് സർക്കാരിന്റെ ഓർഡർ. അതുകൊണ്ടിനി വീടിനകത്തു എന്തെങ്കിലും പുസ്തകങ്ങൾ വായിക്കുകയോ മറ്റോ ചെയ്താൽ മതി. പിന്നെ ഇടയ്ക്കിടക്ക് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും ശുചിത്വം പാലിക്കുകയും ഇടക്കിടക്കു ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ കൊറോണ എന്ന മഹാമാരിയെ തുരുത്തി ഓടിക്കണം. അതിനു വേണ്ടി നമ്മൾ സാമൂഹ്യ അകലം പാലിച്ച് ആരോഗ്യപ്രവത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീടിനുള്ളിൽ തന്നെ സുരക്ഷിതമായിരിക്കണം. കേട്ടോ മോളേ…":അമ്മ പറഞ്ഞു
"ശരി അമ്മേ…"

റിയാ മരിയ ജോജോ
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ