സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം | color=3 }} <P>[4:33 PM, 4/21/2020] Bright Miss: ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

[4:33 PM, 4/21/2020] Bright Miss: ഇന്ത്യയുടെ തെക്കു പടിഞ്ഞാറേയറ്റത്ത്‌ അറബിക്കടലിനും സഹ്യപർവ്വതത്തിനുമിടയിൽ ഒരു പച്ചവരപോലെ നീണ്ടു കിടക്കുന്ന കേരളം ഒട്ടേറെ വ്യത്യസ്‌തതകളും അപൂർവ്വതകളും കൊണ്ട്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ വേറിട്ടു നിൽക്കുന്നു. പൗരാണികമായ ചരിത്രവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിദേശ വ്യാപാരബന്ധവും കലാസാഹിത്യരംഗങ്ങളിൽ സുദീർഘമായ പാരമ്പര്യവും കേരളത്തിന്‌ ഉണ്ട്‌. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള കേരളം സാമൂഹിക നീതി, സ്‌ത്രീ പുരുഷ സമത്വം, ആരോഗ്യനിലവാരം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും മുന്നിൽ തന്നെയാണ്‌. അനുഗൃഹീതമായ പ്രകൃതിയും ജലസമൃദ്ധിയുമുള്ള കേരളത്തെ മഴയുടെ സ്വന്തം നാട്‌ എന്നും വിശേഷിപ്പിക്കാം. തകർത്തുപെയ്യുന്ന ഇടവപ്പാതി, തുലാവർഷം എന്നീ മഴക്കാലങ്ങളാണ്‌ കേരളത്തിന്റെ ജീവനാഡികൾ. മതസാഹോദര്യത്തിന്റെ ഇടമായ കേരളത്തിലൂടെയാണ്‌ ക്രിസ്‌തുമതവും ഇസ്‌ളാംമതവും ഇന്ത്യയിലേക്ക്‌ എത്തിയത്‌. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്‌തവ ദേവാലയവും, മുസ്‌ളീം ദേവാലയവും കേരളത്തിലെ കൊടുങ്ങല്ലൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ കേരളം. സുഗന്ധദ്രവ്യങ്ങൾ തേടിയാണ്‌ വിദേശികളായ കച്ചവടക്കാർ കേരളത്തിൽ എത്തുന്നത്‌. പിന്നീട്‌ യൂറോപ്യൻ സാമ്രാജ്യശക്തികൾ എത്തിയതും ഇതേ പാതയിലൂടെ ആയിരുന്നു. വ്യത്യസ്‌തമായ ഈ നാടിന്റെ ചരിത്രത്തിലൂടെയും, സംസ്‌കാരത്തിലൂടെയും നമുക്ക്‌ ഒരു യാത്ര പോകാം. ഇത്‌ നിറങ്ങളുടെയും രുചികളുടെയും ഈണങ്ങളുടെയും യാത്രയാണ്‌. സ്വന്തം ദേശത്തെ അറിയാനുള്ള യാത്ര

ശ്രീ ലക്ഷ്മി ഉണ്ണികൃഷ്ണൻ
10 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം