ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/ആരോഗ്യ,രോഗ,പ്രതിരോധനം
ആരോഗ്യ,രോഗ,പ്രതിരോധനം
അതിഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. പ്രളയം ഇപ്പോഴും നമുക്ക് പേടിസ്വപ്നമാണ്. അതിൽ നിന്ന് അതിജീവിച്ചു വരുന്ന നമ്മൾ ഇപ്പോൾ നേരിടുന്ന വിപത്താണ് കൊറോണ വൈറസ്. എന്താണ് നോവൽ കൊറോണ വൈറസ്? ഒരു കൂട്ടം വൈറസുകളിൽ പെടുന്ന ഈ വൈറസിന് തലയ്ക്കു മുകളിൽ വളയം പോലെയുള്ള രൂപമാണ്.പനി ചുമ ശ്വാസം മുട്ടൽ ന്യുമോണിയ എന്നിവ രോഗലക്ഷണങ്ങളിൽ പെടുന്നു. കുറെ നാളത്തെ ലോക്ക് ഡൗൺ കൊണ്ട് മാത്രം ഇതിനെ തുരത്താൻ കഴിയില്ല. ശാസ്ത്രലോകം ഇതിനുള്ള വാക്സിൻ കണ്ടെത്താനുള്ള പരിശ്രമം ആരംഭിച്ചുകഴിഞ്ഞു.നല്ല കഴിവുള്ള കുട്ടികളെ ഗവൺമെന്റ് ഏറ്റെടുത്ത് ഈ സംരംഭത്തിൽ പങ്കാളികളാക്കണം.അമേരിക്ക പോലുള്ള രാജ്യങ്ങൾ സാമ്പത്തികമായി മുന്പിലാണെന്നിരുന്നാലും മരണനിരക്ക് കുറയ്ക്കാൻ കഴിയുന്നില്ല.ലണ്ടൻ,സ്പെയിൻ,ജർമനി,ചൈന എന്നീ രാജ്യങ്ങളെല്ലാം ഇതേ അവസ്ഥയിൽ തന്നെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ