യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധിക്കാലം
ഇങ്ങനെ ഒരു അവധിക്കാലം
മഞ്ചാടിക്കുന്നിൽ ടിങ്കു എന്ന മുയൽ ഉണ്ടായിരുന്നു.അവൻ നല്ല വികൃതിയും മിടുക്കനും ആയിരുന്നു.അവന്റെ കൂട്ടുകാരന്റെ പേരാണ് പിങ്കു .അവർ രണ്ടു പേരും മരത്തണലിൽ കളിക്കുകയായിരുന്നു.അപ്പോൾ അവരുടെ അടുത്തേക്ക് അപ്പു ആന വന്നു-"നിങ്ങൾ എന്താ ഇവിടെ കളിക്കുന്നത്?"നിങ്ങൾക്ക് അറിഞ്ഞില്ലേ-കൊറോണ പടർന്നു പിടിക്കുന്ന കാലമാ .അത് കൊണ്ട് പുറത്തിറങ്ങി കളിയ്ക്കാൻ പാടില്ല .വീടിന്റെ ഉള്ളിലിരുന്നു കളിക്കണം.ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.ധാരാളം വെള്ളം കുടിക്കണം.നീ ഇതെല്ലാം എവിടുന്നാ പഠിച്ചത്?ഇത് ഞങ്ങളുടെ സ്കൂളിൽ നിന്ന് ടീച്ചർ പറഞ്ഞു തന്നതാ .അതെയോ എന്നാൽ ഇപ്പോൾ തന്നെ ഞങ്ങൾ കയ്യും കാലും സോപ്പിട്ടു കഴുകി ഉള്ളിലിരുന്നു കളിക്കുകയാണ്.ഇതെല്ലാം പറഞ്ഞുതന്നതിനു നന്ദി കൂട്ടുകാരാ.അങ്ങനെ കൂട്ടുകാരെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ