യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/നന്മക്കു കിട്ടിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മക്കു കിട്ടിയ സമ്മാനം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മക്കു കിട്ടിയ സമ്മാനം
        ചെമ്പനം എന്ന ഗ്രാമത്തിൽ നടത്തി വരുന്ന സ്കൂളായിരുന്നു "കിൻഡർ സ്കൂൾ".അവിടെ മുഴുവൻ മുയൽ കുട്ടികളാണ് പഠിച്ചിരുന്നത് .രണ്ടാം തരത്തിൽ പഠിച്ചിരുന്നത് നാല് മുയലുകളായിരുന്നു.രണ്ടു പെൺ മുയലുകളും രണ്ടു ആൺ മുയലുകളും.അമ്മു,അപ്പു,ഡി ങ്കു,മി ങ്കു .അവരുടെ അധ്യാപകൻ കണ്ണൻ മാസ്റ്റർ എന്ന കുരങ്ങച്ചനായിരുന്നു.
           ഒരു ദിവസം കണ്ണൻ മാസ്റ്റർ കുറച്ചു തൈകൾ കൊണ്ട് വന്നു.ഇവ നട്ടാൽ നമുക്ക് തണലും,പഴങ്ങളും,പച്ചക്കറികളും കിട്ടും.അമ്മു മുയലിനു സന്തോഷമായി.അവൾ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അവളുടെ കൂട്ടുകാരോട് ഇക്കാര്യം പറഞ്ഞു.അവളുടെ കൂട്ടുക്കാർ  മടിയന്മാരായിരുന്നു.അവർക്കൊന്നും വയ്യ എന്ന് പറഞ്ഞു.എന്നാൽ അവൾ അടുത്ത ദിവസം തന്നെ അവൾക്കു കഴിയുന്ന തൈകൾ നട്ടു.ഇതെല്ലം അവളുടെ കണ്ണൻ മാസ്റ്റർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആ ദിവസം തന്നെ കണ്ണൻ മാസ്റ്റർ ക്ലാസ്സിൽ വന്നു അമ്മു മുയലിനെ അഭിനന്ദിച്ചു.തെറ്റ് മനസിലാക്കിയ അമ്മുവിൻറെ കൂട്ടുകാർ ലജ്ജിച്ചു തല താഴ്ത്തി.ഇനി ഞങ്ങൾ ഇങ്ങനെ ചെയ്യില്ലെന്ന് മാസ്റ്റർക്ക് ഉറപ്പു കൊടുത്തു.ഇങ്ങനെ നല്ല ഒരു കാര്യം ചെയ്തതിനു അമ്മുവിന് സമ്മാനമായി സാർ ഒരു പേന നൽകി-"നന്മയുടെ സമ്മാനം."
നന്ദന .എ
രണ്ടാം തരം യു.ജെ.ബി.എസ്. കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ