ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/പനിനീർ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പനിനീർ പൂവ്

പനിനീർപൂവ്
മുറ്റത്തു ഞാൻ നട്ട പനിനീർ ചെടി
നല്ല തഴപ്പുള്ള പനിനീർ ചെടി
വെള്ളമൊഴിച്ചു ഞാൻ വളവുമിട്ടു
അവളോ വളർന്നങ്ങു പൂവണിഞ്ഞു.
എന്തു സുഗന്ധമീ മുറ്റത്തെങ്ങും
എന്തൊരു നല്ല നിറപ്പകിട്ട്
പാട്ടുകൾ പാടി വിരുന്നിനെത്തി
ശലഭവും തുമ്പിയും വണ്ടത്താനും
പനിനീർച്ചെടിയുടെ ചുറ്റിലായി
പാറിപ്പറന്നവരുല്ലസിച്ചു
എൻ്റെ മനസിലും പൂ വിരിഞ്ഞു
ആയിരം പനിനീർ പൂ നിറഞ്ഞു

ദേവനന്ദ എസ്. എസ്.
2 എ ഗവ. എൽ.പി.എസ്. കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത