യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ലോക് ഡൗൺ തുടങ്ങിയിട്ട് പത്തു ദിവസമായി. വീട്ടിൽ തന്നെ ഇരുന്ന് രാമുവിന് മടുത്തു തുടങ്ങിയിരുന്നു. അവൻ മെല്ലെയൊന്ന് റോഡിലേക്കിറങ്ങി നോക്കി. പോലീസ് വാഹനം ചീറിപ്പാഞ്ഞു വരുന്നു.ഇവർക്കൊന്നും വേറേ പണിയില്ലേ? രാമു ദേഷ്യത്തോടെ വീട്ടിലേക്ക് കയറി. പോലീസ് പതിവുപോലെ അവരുടെ നിയന്ത്രണങ്ങൾ തുടങ്ങി.

കുറച്ചു ദിവസം കൂടി പിന്നിട്ടു.പോലീസ് വാഹനമൊന്നും കാണാനില്ല രാമു കിട്ടിയ അവസരമെന്ന് കരുതി മാർക്കറ്റിലേക്ക് പുറപ്പെട്ടു. ആരെയും എങ്ങും കാണാനില്ല എല്ലാവർക്കും എന്തൊരു ഭയമാണ്.രാമു മനസ്സിൽ ചിരിച്ചു. പെട്ടെന്ന് പോലീസ് വന്നാൽ എന്തു പറയും . തലവേദനയ്ക്ക് ഗുളിക വാങ്ങിക്കാനാണെന്ന് പറയാം. അവൻ മനസ്സിലുറപ്പിച്ചു.

കുറച്ചു ദൂരം ചെന്നപ്പോൾ അവന് വല്ലാത്ത ദാഹം തോന്നി. എവിടെയും കടകൾ തുറന്നിട്ടില്ല.പിന്നെയും ഒരു പാട് നടന്നു. ഒരു കട കണ്ടു. അവന് ആശ്വാസം തോന്നി. അവിടെയൊരു ബെഞ്ചിൻ അവൻ ഇരുന്നു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചു തിരിച്ചു വരുമ്പോൾ ആരോ കൂടെയുള്ളതായി അവന് തോന്നി. അവൻ തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. അവൻ പിന്നെയും നടന്നു ' ഒരു പോലീസ് വാഹനം അവൻ്റെ അടുത്ത് വന്ന് ബ്രേക്കിട്ടു. അവൻ്റെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു. എങ്ങോട്ടാ പോകുന്നത്? പോലീസ് ചോദിച്ചു തലവേദനയുടെ ഗുളിക വാങ്ങാൻ അവൻ പറഞ്ഞു. അതിന് രണ്ട് പേരെന്തിനാ?പോലീസിൻ്റെ ചോദ്യം കേട്ട് രാമു ഞെട്ടിപ്പോയി. അവൻ പറഞ്ഞു. ഞാൻ ഒറ്റയ്ക്കാ വന്നത്. എൻ്റെ കൂടെ ആരുമില്ല.പോലീസ് രാമുവിൻ്റെ കൂടെയുള്ള ആളോട് ചോദിച്ചു നീ ആരാണ്? എൻ്റെ പേര് കൊറോണ .ആരെയും കാണാതെ ഒരു ബെഞ്ചിൽ വിഷമിച്ചിരിക്കുകയായിരുന്നു .അപ്പോഴാണ് ഇവൻ എൻ്റെ അടുത്ത് ഇരുന്നത്. എനിക്ക് സന്തോഷമായി.ഞാൻ ഇവൻ്റെ കൂടെ പോവുകയാണ്

പോലീസ് രാമുവിനോട് പറഞ്ഞു ഇനി വീട്ടിൽ പോകാൻ പറ്റില്ല. നേരേ ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടു പോവുകയാണ്. ഇനിയുള്ള ദിവസം അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞോളൂ' രാമു പൊട്ടിക്കരഞ്ഞു. വീട്ടിൽത്തന്നെ ഇരുന്നാൽ മതിയായിരുന്നു.പുറത്തിറങ്ങാത്ത ആളുകളേയും പോലീസിനേയും കളിയാക്കിയ ഞാനാണ് വിഡ്ഢി.

ദേവാംശ് .എൻ
3 ബി. യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം