ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നന്മ നിറഞ്ഞൊരു നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ നിറഞ്ഞൊരു നാട്

കേരളമെന്നൊരു നാട്
അതാണ്‌ നമ്മുടെ നാട്
എല്ലാവരും ഒന്നായ നാട്
നന്മ നിറഞ്ഞൊരു നാട്

കൊറോണ എന്നൊരു വൈറസ്
വന്നു നമ്മുടെ നാട്ടിൽ
എല്ലാരുമൊന്നിച്ച് ചേർന്ന്
വൈറസിനെ തുരത്താനൊരുങ്ങി

മുഖ്യന്റെ നേതൃത്വത്തിൽ ഒത്തുകൂടി
കൂട്ടിന് മന്ത്രിമാരെല്ലാവരുമെത്തി
ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ,
ഉദ്യോഗസ്ഥർ എല്ലാവരും ഒത്തുകൂടി

വീട്ടിനു പുറത്ത് പോകരുത്
സോപ്പുപയോഗിച്ച് കൈ കഴുകണം
അത്യാവശ്യത്തിനു പുറത്തു പോകുമ്പോൾ
എല്ലാവരും മാസ്ക് ധരിച്ചിടേണം

കാലമേറെ കഴിഞ്ഞപ്പോൾ
കൊറോണയെ നമ്മൾ പെട്ടിയിലാക്കി
അതിജീവിച്ചു കേരളനാട്
വിജയിച്ചു നമ്മുടെ നാട്

കേരളമെന്നൊരു നാട്
അതാണ്‌ നമ്മുടെ നാട്
എല്ലാവരും ഒന്നായ നാട്
നന്മ നിറഞ്ഞൊരു നാട്
 

മുഹമ്മദ്‌ റയാൻ
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത