എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/നിലിനിൽപ്പിനായി കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിലിനിൽപ്പിനായി കൈകോർക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലിനിൽപ്പിനായി കൈകോർക്കാം

ഭൂമിയിലെ ഏതൊരു വസ്തുവുംവിൽക്കാനും വാങ്ങാനും ലാഭമുണ്ടാക്കാനുമുള്ളതാണെന്ന ചിന്ത മനുഷ്യരിൽ കടന്നു കൂടിയിട്ട് നൂറ്റാണ്ടുകളായിഉപഭോഗവസ്തുക്കളോടുള്ള ആർത്തിയാണ് ഇത്തരത്തിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതി. ഗ്രാമങ്ങൾ വളരെ വേഗം നഗരങ്ങളായി മാറുന്നു. നമ്മുടെ സംസ്ക്കാരങ്ങളുടെ ഭാഗമായി മാറുന്നു. നമ്മുടെ സംസ്ക്കാരങ്ങളുടെ ഭാഗമായിരുന്ന കൃഷി വ്യവസായങ്ങൾക്ക് വഴി മാറുന്നു. നാട് വികസിച്ചു. എന്ന് നാം അഭിമാനിക്കുന്നു. ഇത് ഒരു വശം മാത്രമാണ്. മറുവശമാകട്ടെ മലിനവായു ശ്വസിച്ച് എല്ലാവരും കുട്ടികൾ മുതൽ വലിയവർ വരെ ശ്വസകോശ രോഗികളായിരുന്നു. നമുക്ക് മാത്രം അനുഭവിക്കാനും ചൂഷണം ചെയ്യാനുമുള്ളതാണോ ഈ ഭൂമി ? ഒരിക്കലുമല്ല. ഭൂമിയെ സൃഷ്ടിച്ചവനോ ഇവിടെ ജീവന്റെ വലനെയ്തതോ മനുഷ്യനല്ല നമ്മൾ ഈ വലയിലെ ഒരു കണ്ണിമാത്രമാണ്. ഈഭൂമിയോട് നാം ചെയ്യുന്ന ദ്രോഹങ്ങൾ യഥാർത്ഥത്തിൽ നമ്മോടുതന്നെയാണ് ചെയ്യുന്നത്. മനുഷ്യനുമാത്രമുള്ള കഴിവുകൾ ജീവജാലങ്ങളെയും മറ്റും നശിപ്പിക്കാനുള്ളതല്ല. എല്ലാവർക്കും നിലനിന്നു പോകാനുള്ള വിഭവങ്ങൾ ഇവിടെയുണ്ട് വിവേകപൂർവ്വം അവയെ ഉപയോഗിച്ചെങ്കിൽ മാത്രമേ വരും തലമുറയ്ക്കും ഇവിടെജീവിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് നമുക്ക് ആവശ്യമുളളത് മാത്രം ഉപയോഗിക്കുക. സഹജീവികളോട് സ്നേഹപൂർവ്വം പെരുമാറുക? പ്രകൃതി നമ്മുടെയല്ല. നമ്മൾ പ്രകൃതിയുടെയാണെന്ന് മനസ്സിലാക്കുക.

സോനുമോൾ സോണി
8C സെൻറ് ലിറ്റൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം