ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

15:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33335 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>പകർച്ചവ്യാധികൾ</big> | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചവ്യാധികൾ
p>സൂക്ഷിച്ചാൽ ദുഖിക്കേണ്ട പകർച്ചവ്യാധികൾ ഇന്ന് ലോകം മുഴുവൻ എല്ലാവരും ഒരുപോലെ പറയുന്ന ഒരു വാക്കാണ് പകർച്ചവ്യാധി എന്നത്. ഒരാളില്നിന്നും മറ്റൊരാളിലേക്ക് പറയുന്നതാണ് പകർച്ചവ്യാധികൾ .പലരാജ്യങ്ങളിലേക്കു പടരുമ്പോൾ അത് പാൻടമിക്‌ എന്ന് പറയുന്നു . കോറോണയെപ്പറ്റി പറയുമ്പോൾ അതാണ് നാം കേൾക്കുന്നത് . പകർച്ചവ്യാധികളെല്ലാം വളരെയധികം സൂക്ഷിക്കേണ്ടതാണ്
ബാക്ടീരിയ , വൈറസ് മുതലായ സൂക്ഷ്മ ജീവികളാണ് കാരണം.ഏലി ,പലതരം മൃഗങ്ങൾ ,വവ്വാൽ ,കൊതുക് ,ഈച്ച ,കുരങ്ങ്,ഇവയെല്ലാം പകർച്ചക്കു സഹായിക്കുന്നു . ഇവയേക്കാളെല്ലാം പ്രധാനമായി ജലവും വായുവും കാരണമാകുന്നു എന്നത് ഒരു ഭീകരമായ വിഷയമാണ്. നമുക്കറിയാം കൊറോണ ഒരു വരുത്തിയിരിക്കുന്നു ഭീകരത . ലോകരാജ്യങ്ങളെല്ലാം ഇന്ന് കൊറോണ യുടെ പിടിയിലാണ് . ഒരു മരുന്ന് പോലും കണ്ടു പിടിക്കപ്പെട്ടിട്ടില്ല . . നേരത്തെ പലയിടങ്ങളിലായി നാം കേട്ട സാർസ് ,മെർസ് ഇവയെല്ലാം ഇന്ന് നാം കാണുന്ന കോവിഡ് 19 ഇന്റെ വിവിധ മുഖങ്ങളായിരുന്നു . അതിൽ ഏറ്റവും ഭീകരൻ ഇപ്പോഴുള്ളവൻതന്നെ . ഇവർ മൂവരും നമ്മുടെ ശ്വാസകോശത്തെ യാണ് പ്രധാനമായി ബാധിക്കുന്നതെന്നു നമുക്കറിയാം
.ഇങ്ങനെയുള്ള ഈ സാഹചര്യത്തിൽ നാം ചിന്തിക്കേണ്ടത് എങ്ങനെ നമുക്ക് ഇത്തരം പാർച്ചവ്യാധികളിൽനിന്നു രക്ഷനേടാം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആണ് ഏറ്റവും പ്രധാനമായി വേണ്ടത് . അതിനാൽ നമുക്ക് പരിസര ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും പ്രാധാന്യം കൊടുക്കാം . നല്ല ഭക്ഷണ രീതികളിലൂടെ രോഗപ്രതിരോധം നേടാം . സൂക്ഷിച്ചാൽ ദുഖിക്കേണ്ട .

ഡെന്നിസ് ജോസഫ്
3 എ ബി ടി കെ എൽ പി എസ് ഫാത്തിമാപുരം കോട്ടയം ചങ്ങനാശേരി
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം