ജി എൽ പി എസ് പഴുപ്പത്തൂർ/അക്ഷരവൃക്ഷം/ ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം
ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം
തന്റെ അധ്വാനത്തിന്റെ ഫലമാണല്ലോ ഈ നശിച്ചു പോകുന്നത് എന്നോർത്തപ്പോൾ ഗോവിന്ദേട്ടന്റെ കണ്ണുകൾ നിറഞ്ഞു. അവയൊഴുകാൻ തുടങ്ങി. മാസ്ക് കൊണ്ട് മൂടിയ കരിവാളിച്ചതും ചുക്കിച്ചുളിഞ്ഞതുമായ കവിളുകളിലൂടെ അവ പിന്നീട് അദ്ദേഹത്തിന്റെ കൃഷി ഭൂമിയിലേക്കു വീണു. പൈനാപ്പിൾ കൂട്ടത്തിലെ ഒരു മുത്തച്ഛനെ ചന്ദ്രിക സോപ്പിന്റെ മണമുള്ള അണുവിമുക്തമായ കൈകൾ കൊണ്ട് പറിച്ചെടുത്തു. പിന്നീട് പതിയെ ഗോവിന്ദേട്ടൻ വീട്ടിലേക്കു നടന്നു. പൈനാപ്പിൾ ഉമ്മറത്തു വെച്ചതിനുശേഷം വക്കു പൊട്ടിയ ബക്കറ്റിലേക്ക് മാസ്ക് രണ്ടറ്റവും മാത്രം പിടിച്ചൂരിയെടുത്തിട്ടു. ബക്കറ്റിൽ വേറെയും മൂന്നാലുപേക്ഷിച്ച മാസ്കുകൾ ഉണ്ടായിരുന്നു. സോപ്പുപെട്ടിയൽ നിന്ന് ചന്ദ്രിക സോപ്പെടുത്ത് കൈയിൽ നന്നായി തേച്ച് കിണ്ടിയിലെ വെള്ളമുപയോഗിച്ച് രണ്ടു കൈകളും നന്നായി ഉരച്ചു കഴുകി. ഗോവിന്ദേട്ടൻ വെള്ളമുപയോഗിച്ച് രണ്ടു കാലുകളും കൂടെ ഉരച്ചു കഴുകിയതിനു ശേഷം ഉമ്മറത്തെ ചാരു കസേരയിലേക്കു കയറി ഇരുന്നു.പതിയെ കണ്ണുകൾ അടച്ചു.താഴ് വരയിലെ ഇളം കാറ്റിലാടുന്ന തന്റെ പൈനാപ്പിൾ തോട്ടത്തെ അദ്ദേഹം മനസ്സിൽ കണ്ടു. |