(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ അതിഥികൾ
മലയില്ല മരമില്ല പുഴയില്ല
പുൽത്തകിടിയില്ല ഭൂമിയിൽ
വിജന മലിന ഭൂമിയിൽ
വിരുന്നിനെത്തി അതിഥികൾ
അതിഥികളെ സ്വീകരിക്കാതെ
വീട്ടിനുള്ളിൽ പതുങ്ങി മനുഷ്യർ.
പതിന്നാലു ദിനം കഴിഞ്ഞ് അതിഥികൾ പോകമോ
പതുങ്ങിയ മനുഷ്യർ
ഈ ഭൂമിയെ വീണ്ടും മലിനമാക്കാൻ
ദിവസങ്ങൾ എണ്ണിക്കഴിയുന്നു.
ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല സ്വന്തം
പുതിയ അതിഥികൾ തീർച്ചയായും വരും.
യതിൻ റാം.
II A ഗവ. യു പി എസ് ചന്തവിള കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത