സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/കോവിഡ് 19 ഒരു അവലോകനം
കോവിഡ് _19 ഒരു അവലോകനം
അതിവേഗം വ്യാപിക്കുന്ന കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്താനും രോഗവ്യാപനം കുറയ്ക്കാനുമായി ലോകരാജ്യങ്ങൾ ഒറ്റകെട്ടായി കൈകോർക്കുകയാണ്. ലോകം കണ്ട ഏറ്റവും വിനാശകരമായ വൈറസ് .ജനജീവിതത്തെ ആകെ മാറ്റി മറിക്കുകയാണ്. സമൂഹത്തിൽ രോഗം പടരുന്നത് ഏതു വിധേനയും തടയുക എന്നത് ജീവൻ മരണപ്രശ്നമാവുന്നു .വൈറസ് വ്യാപനത്തിൻ്റെ ചങ്ങല മുറിക്കുക എന്നതു തന്നെയാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങുകയാണ് വേറൊരു പോംവഴി.അതായത് സാമുഹിക അകലം പാലിക്കുക. പ്രധാനമന്ത്രി മുതൽ ഗ്രാമത്തിലെ സാധാരണക്കാരൻ വരെ രക്ഷപ്പെടണമെങ്കിൽ നിയന്ത്രണത്തിൻ്റെ "ലോക്ക് ഡൗൺ "എന്ന ലക്ഷമണരേഖ ലംഘിക്കരുത് അതു പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് വ്യക്‌തി ശുചിത്വം. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുക്കുക. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക. പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക എന്നിവരോഗ പ്രതിരോധ മാർഗങ്ങളിൽ ബന്ധിക്കപ്പെട്ടപ്പോൾ ജോലിയും ചെറുക്കച്ചവടവും ഇല്ലാതായവർ, ദിവസ വേതനം കൊണ്ട് അന്നന്നത്തെ ജീവിതം പുലർത്തുന്നവർ , നാളേയ്ക്കായി എന്തെങ്കിലും കരുതി വയ്ക്കാൻ ഇല്ലാത്തവർ, എല്ലാം ഒരു നൊമ്പരക്കാഴ്ചയായി മാറുകയാണ്. ഓരോ കാലത്തും ഓരോ മഹാമാരിവരുന്നു. ഒന്നിൻ്റെ വഴികൾ നമ്മൾ തിരിച്ചറിയുകയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുമ്പോൾ മറ്റൊന്നു വരുന്നു. അതിനർത്ഥം മനുഷ്യൻ നിസ്സഹായകനാണ് എന്നതാണ്.അതുകൊണ്ട് സഹജീവികളെ സ്നേഹിച്ചും സഹായിച്ചും പരസ്പരം പങ്കുവെച്ചും നമുക്ക് ജീവിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ