നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മഹാമാരിയിൽ വിറച്ച് ലോകം
മഹാമാരിയിൽ വിറച്ച് ലോകം
കോവിഡ് 19 വൈറസ് ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ്. ലോകം ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരവസ്ഥയിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത് .കഴിഞ്ഞ വർഷം നവംബർ 17ന് ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത് .അത് ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയായി മാറി കഴിഞ്ഞിരിക്കുന്നു. ഇതു വരെ ഇതിനു മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നുള്ളത് ഒരു വലിയ തിരിച്ചടിയാണ്. പല രാജ്യങ്ങളിലും മരണ സംഖ്യയും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമാണ് . വരാതെ സൂക്ഷിക്കുക എന്നുള്ളത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം. വ്യക്തി ശുചിത്വവും ,സാമൂഹിക അകലവും പാലിക്കേണ്ടത് അത്യാവശ്യമാണ് .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക .പ്രായഭേദമന്യേ എല്ലാവരിലും ഈ രോഗം പടർന്നു പിടിക്കുകയാണ് .അതീവ ശ്രദ്ധയോടെ മാത്രം പ്രവർത്തിച്ചാൽ മാത്രമേ ഇതിൽ നിന്നും മുക്തി നേടാൻ സാധിക്കൂ. അതിനു നമുക്ക് കഴിയട്ടെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം