എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ മായാത്ത മഴയോർമകൾ
ഈ മഴയും മഴക്കാലവും ഓർമകളെ മടക്കിക്കൊണ്ടുപോകാറുണ്ട് ബാല്യകാലത്തിലെ ഓർമയുടെ തോരാമഴയിലേക്ക് നീന്തിത്തുടിച്ച കുളക്കടവും മീൻപിടിച്ച ചെറുതോടുകളും നടുമുറ്റത്തെ വെള്ളത്തിൽ ഒഴുകിക്കളിച്ച കളിവള്ളവും
ചേമ്പിലയിൽ ഒഴുകിയ ഉറുമ്പുകളും തോർത്തുമുണ്ടിൽ ചാടിക്കളിച്ച പരൽമീനുകളും എവിടെവച്ചാണ് എനിക്കു നഷ്ടമായത് അന്ന് ആ മഴക്കാലം അത്ര നനഞ്ഞു തീർന്നപ്പോൾ അറിഞ്ഞിരുന്നില്ല ഇതും ഓർമയിൽ ചില തീരാനഷ്ടങ്ങളെന്ന് മഴ ഇന്നെനിക്കു സമ്മാനിക്കുന്നത് ഓർമകളുടെ തീരാപ്പെയ്ത്താണ് മനസിൽ പെയ്തിറങ്ങുന്ന ഓർമകളുടെ തീരാപ്രവാഹം ഈ മഴയിൽ ഇനിയും ഓർമകൾ നനയട്ടെ
ആര്യമോൾ കെ ജി 10 C