സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം-2
രോഗപ്രതിരോധം-2
ഇന്ന് ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ നേരിടുന്ന ഒരു പ്രതിസന്ധി ആണല്ലോ 'കൊറോണ വൈറസ് എന്ന മഹാമാരി'യുടെ ഭീഷണി. 2019- നവംബറിൽ ചൈനയിലെ വുഹാനിൽ തുടങ്ങി അനേകം രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകളുടെ ജീവനെ കവർന്ന ഈ മഹാമാരി ക്കെതിരെ നമുക്ക് എങ്ങനെ പോരാടാം. രോഗം വന്നതിനുശേഷം ചികിത്സിക്കുക എന്നതാണ് നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്ക സമയത്തുള്ള രോഗപ്രതിരോധ നടപടികൾ, വ്യക്തി ശുചിത്വം, നിത്യേനയുള്ള വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന നല്ലൊരു ശതമാനം മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. സോപ്പും വെള്ളവും ഉപയോഗിച്ച് 20 ശാസ്ത്രീയമായി കൈ കഴുകിയാൽ കോവിഡ് -19 ഉൾപ്പെടെ പകർച്ചവ്യാധികളെ അകറ്റിനിർത്താം. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ന്യൂമോണിയ,വയറിളക്കം, ചെങ്കണ്ണ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.ഹസ്തദാനം പോലെ സ്പർശനത്തോട് കൂടിയ ആശംസകൾ ഒഴിവാക്കുക. തുമ്മുമ്പോഴും,ചുമയ്ക്കുമ്പോഴുംവായും മൂക്കും തൂവാലകൊണ്ട് മൂടണം, എന്നീ കാര്യങ്ങൾ കൊറോണ വൈറസ്പടരാതിരിക്കാനുള്ള പ്രതിവിധിക ളാണെങ്കിലും, കണ്ണടച്ച് തുറക്കുമ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ചില ശുചിത്വശീലങ്ങൾ നമ്മൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒന്നാമതായി വ്യക്തിശുചിത്വം ആണ് പാലിക്കേണ്ടത്. എല്ലാ ദിവസവും രണ്ടു നേരം ദേഹശുദ്ധി വരുത്തുക. കുളികഴിഞ്ഞ് വൃത്തി ഉള്ള വസ്ത്രങ്ങൾ ധരിക്കുക. ദന്ത ശുദ്ധി ഉറപ്പാക്കുക, നഖം വെട്ടി വൃത്തിയാക്കുക, പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്തരുത്. ചുമയ്ക്കുമ്പോഴും പോലും തുമ്മുമ്പോഴും വായ ടവ്വൽകൊണ്ട് മറച്ചു പിടിക്കുന്നത് വായുവിലൂടെ ഉള്ള രോഗപ്പകർച്ച തടയും. വ്യായാമവും ശീലമാക്കേണ്ടത് അത്യാവശ്യമാണ്. പതിവായുള്ള വ്യായാമം ശരീരത്തിനും മന സ്സിനും ആരോഗ്യം നൽകും. സൈക്കിൾ സവാരി, നടത്തം, നീന്തൽ, എന്നുതുടങ്ങി സന്ധികളെയും പേശികളെയും ഏതു പ്രവർത്തിയും വ്യായാമത്തിൽ ഉൾപ്പെടുത്താം. ആഹാരത്തിലും വേണം ശ്രദ്ധ. പോഷകസമൃദ്ധമായ സമീകൃത ആഹാരം കഴിക്കുക. ബേക്കറി ഉൽപ്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ്,എന്നിവയുപേക്ഷിക്കുക. പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴുകിയതിനു ശേഷം കഴിക്കുക. നമുക്ക് ആവശ്യമുള്ള പച്ചക്കറികളും പഴവർഗങ്ങളും നാം തന്നെ കൃഷി ചെയ്ത് ഉണ്ടാക്കാം. ഉയർന്ന പ്രതിരോധശേഷിക്ക് പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം കഴിക്കുന്ന ഭക്ഷണം ഇടപെടുന്ന പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരു വിധം നാം ക്രമികരോഗങ്ങളെ യൊന്നും പേടിക്കാതെ ജീവിക്കാം. മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. ചപ്പുചവറുകളും, പ്ലാസ്റ്റിക്കുകളുംവലിച്ചെറിയാതിരിക്കുക. ഭക്ഷണ - പച്ചക്കറി അവശിഷ്ടങ്ങൾ ക്രമമായി നിക്ഷേപിക്കുക. വീടിനു വെളിയിൽ ചെരുപ്പുപയോഗിക്കുക, വീടിനുള്ളിൽ പ്രവേശിക്കുന്നതിനു മുമ്പായി കാലുകൾ കഴുകണം. വ്യക്തിശുചിത്വം പാലിക്കൽ, പരിസരം വൃത്തിയായി സൂ ക്ഷിക്കാൽ, പതിവായ വ്യായാമം, ശരിയായ ആഹാരക്രമം, തക്ക സമയത്തുള്ള രോഗപ്രതിരോധ നടപടികൾ എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തു തന്നെ വളർത്തിയെടുക്കേണ്ട ശീലമാണ്. 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം' എന്ന പഴമൊഴി വളരെ ശരിയാണ്.മുകളിൽ പറഞ്ഞിരിക്കുന്ന നല്ലശീലങ്ങൾ വളർത്തിയെടുത്താൽ കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷ നേടുവാൻ സാധിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ