ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/അന്യമാകുന്ന ജീവതാളം

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്യമാകുന്ന ജീവതാളം

മാനവരാശിയെ
കോവിഡ്
ആക്രമിച്ചപ്പോഴാണ്
സ്വത്വം നഷ്ടപ്പെട്ട ബോധം
മനുഷ്യൻ
തിരിച്ചറിഞ്ഞത്.
പണ്ട്...
കമ്പ്യൂട്ടറുകളെ മാത്രമേ
വൈറസുകൾ
ആക്രമിക്കുകയുള്ളുയെന്ന്
പഠിപ്പിച്ചു തന്നത് ഐ.ടി ടീച്ചർ.
വീട്ടിലടച്ചിരിക്കുമ്പോഴും
"അകലങ്ങളിലെ ഇന്ത്യ" യിൽ
മാനവ സംസ്‍കൃതിയുടെ
കോട്ടകൊത്തളങ്ങളിൽ
കരിനിഴൽ
വീഴ്‍ത്തിക്കൊണ്ട്
കോവിഡിന്റെ ബാക്കി പത്രം...
അരചാൺ വയറിന്റെ
പശിയടക്കാൻ പോലുമാകാതെ
ദൈന്യതയിൽ കേഴുന്ന സമൂഹത്തിന്റെ
നേർസാക്ഷ്യങ്ങൾ.
ഒടുവിൽ
"എന്നുതീരുമീ ദുരിതമെ"ന്ന
ലറിവിളിക്കാൻ പോലുമാകാതെ
നിശ്ശബ്‍ദമാക്കപ്പെട്ടവരുടെ കൂട്ടത്തിൽ
‍ഞാനും.

അൻഷിദ. പി
9 C ജി.എച്ച്.എസ്.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത