സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jojiabraham (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം | color= 2 }} <p> '''കോ'''വിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കോവിഡ് 19 ഭീഷണിയോടെ തക്കം പാർത്തു നിൽക്കുമ്പോഴും നാടാകെ ജാഗരൂകമായി വീടിനുള്ളിൽ കഴിയുമ്പോഴും വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്നുപറഞ്ഞ് കൊന്ന ഒക്കെയും പൂ വിടർന്നു നിൽക്കുന്നു.കണ്ണിനും മനസ്സിനും കണിക്കൊന്നയുടെ ആ പൊൻ കസവു ചാർത്തിയാണ് വിഷു എത്തിയിരിക്കുന്നത് അതുകൊണ്ട് തന്നെ രോഗമുക്തി യുടെ പ്രത്യാശ കളിലേക്ക് ഉള്ള ഒരു അതിജീവനത്തിന് ശുഭ പ്രതീക്ഷകളുമായാണ് കേരളം ഈ വർഷം കണി കാഴ്ച കണ്ണിലേക്ക് എടുക്കുന്നത് .നമ്മുടെ ആഘോഷങ്ങളിൽ തുടിച്ചുനിൽക്കുന്ന കാലാതീത സന്ദേശങ്ങൾ രോഗ വേളയിൽ കൂടുതൽ പ്രസക്തമാകുന്നത് കാണാതിരിക്കാനാവില്ല. പ്രത്യാശയുടെ അമൂല്യ സ്മ്രിതികൾ സമ്മാനിച്ച ഈസ്റ്ററിന് രണ്ടുനാൾ കഴിഞ്ഞെത്തിയ വിഷുവും നൽകുന്നത് പോരാട്ടം വിജയത്തിൻറെ അതിജീവനത്തിന്റെ സുന്ദര പ്രതീക്ഷ തന്നെയാണ്.ഈ രോഗകാലത്തിന്റെ ഇരിളിമ മുഴുവൻ മാഞ്ഞു തെളിയുന്ന സ്വച്ഛതയുടെ പ്രശാന്തിയുടെ പുലരി ഒട്ടും അകലെയല്ല.

വളരെയധികം അപകടകരമായ ഈ സാഹചര്യത്തിൽ രോഗപ്രതിരോധവും പ്രതിരോധമാർഗങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നിയന്ത്രണാതീതം ആകുമായിരുന്ന ഒരു മഹാ ദുരന്തത്തെ വളരെ ശാസ്ത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ ഒരു മഹാ ദുരന്തത്തെ വളരെ ശാസ്ത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ കേരള സർക്കാരിൻറെ പ്രവർത്തനം വളരെ പ്രശംസനീയമാണ്. തീർച്ചയായും ഈ ഘട്ടം നമ്മൾ വിജയിച്ചിരിക്കുന്നു. സർക്കാരിൻറെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും സമൂഹത്തിന്റെയും ശക്തമായ ഇടപെടലുകൾ കൊണ്ടാണ് നമുക്ക് ഈ മഹാമാരിയെ പിടിച്ചുനിർത്താൻ ആയത് .ഒരിടത്ത് രോഗബാധ ഉണ്ടായാൽ അത് ലോകത്ത് എവിടെയും എത്താം. രോഗപ്രതിരോധത്തിന് സമൂഹത്തിന് പങ്ക് എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാവാം. രാജ്യത്തെ മുഴുവൻ പൗരന്മാരെയും അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക ഡൗൺ .ഈ സമഗ്രമായ ശ്രമത്തിൽ എല്ലാവരും സന്നദ്ധ പ്രവർത്തകരാണ്. അപകടസാധ്യത കുറക്കാൻ ഈ നിർണായക ഘട്ടത്തിൽ സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും പിന്തുണയ്ക്കാൻ എല്ലാവർക്കും കഴിയും ഉത്തരവാദിത്വം അറിവുള്ള ബോധമുള്ള ഒരു സമൂഹം ആണ് നമ്മുടേത് പഠനവും പൊതുജനാരോഗ്യ തീരുമാനങ്ങളും സമ്പദ്ഘടനയുടെ തിരിച്ചുവരവും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും . പൊതുസ്ഥലങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന തിരിച്ചറിവ് രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആരോഗ്യപ്രവ‍ത്തകരെയും ആശുപത്രികളെയും ശാക്തീകരിക്കുക എന്നതാണ് .നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയെ പുഷ്ടിപ്പെടുത്താനും അത് സഹായിക്കും . ശക്തമായ രോഗപ്രതിരോധ മാർഗ്ഗങ്ങളിലൂടെ രോഗവ്യാപനത്തിന് ഗ്രാഫ് നമ്മൾ താഴ്ത്തുക തന്നെ ചെയ്യണം. എപ്പോഴും നമ്മൾ ആയിരിക്കുന്ന ഇടത്തിൽ സുരക്ഷിതരാകാൻ ശ്രമിക്കണം .കോവിഡ്-19 എന്ന സംഹാര വൈറസിനെ നേരിടാൻ ലോകം മുഴുവൻ ജാഗ്രത പാലിക്കുമ്പോൾ നാമും അതിന് തന്നെയാണ് നമ്മൾ പ്രാധാന്യം നൽകേണ്ടത്.കഴിഞ്ഞ പ്രളയ കാലങ്ങളിലും ഈ രോഗകാലത്തും തെളിഞ്ഞ നമ്മുടെ നിശ്ചയദാർഢ്യവും ഒരുമയും ഇനി വരുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുവാൻ ആയി നാം സൂക്ഷിക്കേണ്ട ഏറ്റവും മൂല്യമേറിയ ഓർമ്മ തന്നെയാണ്. നമ്മുടെ ആഘോഷങ്ങളിൽ തുടിച്ചുനിൽക്കുന്ന സന്ദേശങ്ങൾ കൂടുതൽ പ്രസക്തമാകുന്നത് കാണാതിരിക്കാൻ ആവില്ല .കോറോണ എന്ന മഹാമാരിയെ നേരിടാൻ എളുപ്പവഴികൾ ഇല്ല .ക്ഷമയുള്ള ശാസ്ത്രീയമായ ഒത്തൊരുമിച്ചുള്ള പ്രതിരോധപ്രവർത്തനം വേണം. നമ്മുടെ ഇന്നത്തെ തീരുമാനങ്ങൾ ആകും ഭാവിയെ നിർണയിക്കുക.

ഓരോ ദിവസവും ഓരോ നിമിഷവും ജാഗ്രത പുലർത്തി രോഗത്തെ കേരളം പ്രതിരോധിക്കുകയും തോൽപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ഈ വിഷുക്കണി ചന്തത്തിന് കൂടുതൽ ശോഭ നൽകുന്നു. കോവിഡിന് നമ്മളെ തള‍ർത്താൻ ആവില്ലെന്ന സത്യംഈ വിഷുവിന്റെ ഉണ‍ർത്തുപാട്ടായി നമുക്ക് തിരിച്ചറിയാം . നമുക്ക് ഒരുമിക്കാം നല്ലോരു നാളേക്കായി!

Hubertt Francis Siby
Plus one D1 St Mary’s HSS Bharanaganam
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം