ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/സിംഹം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സിംഹം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സിംഹം
കാട്ടിലെ രാജാവെന്നാണ് സിംഹം അറിയപ്പെടുന്നത്. പക്ഷെ അവയുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരിക്കുകയാണ്. മനുഷ്യൻ വേട്ടയാടുകയും കാട് നശിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് സിംഹങ്ങളുടെ എണ്ണം കുറയുന്നത്. കൂട്ടമായി വേട്ടയാടുന്ന മൃഗമാണിത്മിക്ക മൃഗങ്ങളെയും വേട്ടയാടി കൊല്ലാൻ സിംഹത്തിനു കഴിവുണ്ട്. സിംഹത്തിനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത് അതിന്റെ സട ആണ്. തലയുടെ ചുറ്റും കാണപ്പെടുന്ന രോമങ്ങളാണ് സട. ലയൺ എന്നാണ് സിംഹത്തിന്റെ ഇംഗ്ലീഷ് പേര്. പെൺ സിംഹത്തെ ലയനെസ്സ് എന്ന് വിളിക്കും. സിംഹക്കുട്ടികൾക്കു പറയുന്ന പേര് ഖബ് എന്നാണ്. സാമൂഹിക ജീവികളാണ് സിംഹങ്ങൾ. കൂട്ടങ്ങളായിട്ടാണ് ഇവയെ കാണുന്നത്. സിംഹ കൂട്ടങ്ങളെ പ്രൈഡ് എന്ന് പറയും. 
ഹിബ നസ്രിൻ
4 D ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം