ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/സംസ്കാരം ഉള്ള കേരളം
സംസ്കാരം ഉള്ള കേരളം
സൗന്ദര്യവും സ്നേഹവും നിറഞ്ഞ ഒരു ഗ്രാമത്തിൽ രാമൻ എന്ന ഒരു കുട്ടിയും അവന്റെ കുടുംബവും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. രാമന്റെ അച്ഛനും അമ്മയും കർഷകർ ആയിരുന്നു. തന്റെ മകൻ രാമനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കാൻ ആയിരുന്നു അവരുടെ താല്പര്യം, ലക്ഷ്യവും എല്ലാം. അതിനാൽ മകനെ പഠിക്കാൻ പട്ടണത്തിൽ അയച്ചു. ഈ കുടുംബത്തിൽ എല്ലാവരും സംസ്കാരം ഉള്ളവർ ആയിരുന്നു. അയാൽക്കാരെയും ബന്ധുക്കളെയും കാണുമ്പോൾ രണ്ട് കൈകളും ചേർത്തു നമസ്കാരം പറയുന്നതായിരുന്നു അവരുടെ ശീലം. പുറത്തുപോയി വന്നാൽ കൈകാലുകൾ കഴുകിയിട്ടെ അവർ അകത്തു കയാറുമായിരുന്നുള്ളൂ. പരിസരത്തു ചവറുകൾ വലിച്ചെറിയുകയോ എച്ചിൽ തുപ്പുകയോ ഒന്നും അവർ ചെയ്യില്ല. ഇതുപോലെ പലതരം നല്ല ശീലങ്ങൾ ആയിരുന്നു ആ ഗ്രാമത്തിൽ ഉള്ളവർ പാലിച്ചിരുന്നത്. രാമൻ പഠിച്ചു നല്ല ജോലി നേടി. തന്റെ അച്ഛനെയും അമ്മയെയും കൂടെ അവൻ പട്ടണത്തിലേക്ക് കൊണ്ടുപോയി. അച്ഛനെയും അമ്മയെയും പുറത്തു കൊണ്ടുപോയും ഹോട്ടലിൽ നിന്നും, ശാലയോര കടകളിൽ നിന്നും ഭക്ഷണവും മറ്റും വാങ്ങിക്കൊടുത്തും അവരോടൊത്തു സന്തോഷത്തോടെ കഴിയുകയായിരുന്നു രാമൻ. ഈ സമയത്തു കൊറോണ എന്ന വൈറസ് നമ്മുടെ ലോകത്തെ മറിച്ചിടുന്ന കാര്യവും നമ്മുടെ ലോകത്തുണ്ടായി. എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാവണം, അനാവശ്യമായി പുറത്തു പോകാൻ പാടില്ല എന്ന നിയമവും വന്നു. പട്ടണത്തിൽ ജീവിക്കുന്നവർക്ക് വളരെ കഷ്ടപാടയിരുന്നു ഈ സാഹചര്യം. അപ്പോൾ രാമനോട് അവന്റെ അച്ഛൻ പറയുകയാണ് " ആരുടേയും അടുത്തു നിന്ന് സംസാരിക്കരുത്,പുറത്തു പോകരുത്,കൈകൾ ഇപ്പോഴും വൃത്തിയായി കഴുകണം ,തുമ്മുമ്പോഴുണ് ചുണക്കുമ്പോഴും തൂവാല ഉപയോഗിക്കണം എന്നതൊക്കെ ആയിരുന്നു നമ്മുടെ സംസ്കാരം.എന്നാൽ ഇതൊക്കെ തന്നെയാണ് കൊറോണയെ ഓടിക്കാനുള്ള ഇപ്പോഴത്തെ നിയമങ്ങൾ. നാം ഇപ്പോഴും നമ്മുടെ സംസ്കാരം പാലിച്ചാൽ കൊറോണ എന്നല്ല എന്തിനെ വേണമെങ്കിലും നമുക്ക് തടയാൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ