ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ഇവാനും ഇഷാനും

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇവാനും ഇഷാനും

മഞ്ഞു വീഴുന്ന ആ പുലരിയിൽ ഇവാൻ നേരത്തെ ഉണർന്നു. ഇഷാൻ ഇപ്പോഴും ഏതോ മധുര സ്വപ്നം കണ്ട് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. പ്രഭാതകൃത്യങ്ങൾക്കു ശേഷം ഇവാൻ അടുക്കളയിലേക്കു ചെന്നു. അമ്മ അവന് ഒരു സാൻഡ് വിച്ച് കൊടുത്തു. ഇവാൻ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഇഷാനും എണീറ്റു വന്നു. ഇവാൻ കുറച്ചുനേരം പുസ്തകം വായിച്ചു. ഇഷാൻ സാൻഡ് വിച്ച് കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടി കളിക്കാൻ പോയി. വാതിൽ തുറന്ന അവർ അദ്‌ഭുതപ്പെട്ടു പോയി. എല്ലായിടവും മഞ്ഞു കൊണ്ട് മൂടിയിരിക്കുന്നു. ഇത്രയേറെ മഞ്ഞ് ഇതാദ്യമായാണ് കാണുന്നത്. അവർ കമ്പിളി വസ്ത്രങ്ങൾ ധരിച്ച് മഞ്ഞിൽ കളിച്ചു. അമ്മ അതു കണ്ട് പുഞ്ചിരി തൂകി.
ഇഷാനും ഇവാനും വഴക്കടിക്കില്ലായിരുന്നു. അമ്മ താനയും സാധാരണ അമ്മമാരിൽ നിന്നു വ്യത്യസ്തയായിരുന്നു. കുട്ടികളെന്തെങ്കിലും പണി ഒപ്പിച്ചു വെച്ചാൽ അവരെ വഴക്കു പറയുകയോ ഉപദ്രവിക്കുകയോ ഇല്ല. വീട്ടിൽ കുറച്ചകലെയുള്ള ഒരു മാർക്കറ്റിലായിരുന്നു അച്ഛന് ജോലി. ജോലിത്തിരക്കു കാരണം അദ്ദേഹം അവിടെത്തന്നെ താമസിക്കുകയാണ് പതിവ്. വീടിന്റെ തൊട്ടടുത്ത് മാർക്കറ്റുണ്ടായിട്ടും അമ്മ അച്ഛൻ ജോലി ചെയ്യുന്ന മാർക്കറ്റിലാണ് സാധനങ്ങൾ വാങ്ങിക്കാൻ പോകുക. അങ്ങനെ അമ്മയ്ക്ക് അച്ഛനെ കാണാം. വല്ലപ്പോഴും മക്കളെയും കൊണ്ടുപോകാറുണ്ട്. അവർക്കതു വലിയ സന്തോഷമായിരുന്നു.
ഒരു ദിവസം അവർ അയൽ ഗ്രാമത്തിലെ അമ്മാവനെ കാണാൻ പോയി. അമ്മാവന്റെ വീട്ടിൽ എല്ലാമുണ്ട്. കളിക്കാനും പഠിക്കാനും കഴിക്കാനും അങ്ങനെയെല്ലാം. പുറത്തെ ഗാർഡനിൽ ഊഞ്ഞാലും സ്ലൈഡുമുണ്ട്. ഇവാനും ഇഷാനും പുറത്ത് ഒരു പാടു നേരം കളിച്ചു. രണ്ടു ദിവസം അവിടെ തങ്ങിയതിനുശേഷം തിരിച്ചെത്തിയ അവർ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. തങ്ങളുടെ അച്ഛൻ അതാ വരുന്നു ! അമ്മയ്ക്കും സന്തോഷം അടക്കാനായില്ല. "എങ്ങനെ ലീവ് കിട്ടി ? "അമ്മ അച്ഛനോട് ചോദിച്ചു.
" ഞാൻ ആ ജോലി ഉപേക്ഷിച്ചു." അച്ഛൻ പറഞ്ഞു. "എനിക്കു നിങ്ങളോടൊപ്പം താമസിക്കണം. ഇനി മറ്റെന്തെങ്കിലും ജോലി കണ്ടുപിടിക്കാം." എല്ലാവർക്കും സന്തോഷമായി.

ഋതു.ആർ.എ
V A ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ