സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ എനിക്കറിഞ്ഞുകൂടാ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്കറിഞ്ഞുകൂടാ

മനുഷ്യൻ മനുഷ്യന്റെ
മനുഷ്യസഹജമായ നോവുകള
റിഞ്ഞ് കൈത്താങ്ങാ -
വുന്നതോ മനുഷ്യത്വം

മനുഷ്യന്റെ നന്മയോ
ഉള്ളിലെ സ്നേഹമോ
ഒരുവന്റെ കണ്ണീര് കണ്ട -
ലിയും മനോഭാവമോ
പ്രളയകെടുതിയിൽ മാനുഷർ
ഏവരേം കൂടെപ്പിറപ്പായ്
കണ്ടതോ ഒന്നിച്ച് കൈ -
കോർത്ത് പോരിട്ടതോ
ഇങ്ങനെയൊക്കെയുമായിട്ടുമെന്തെ
വിശന്നു വലഞ്ഞൊരുവന്റെ ദു:ഖം
മനുഷ്യർ മനസ്സിലാക്കിയില്ല എന്തേ -
അവനെ നായകണക്കയേ കൊന്നു തള്ളി
മനുഷ്യത്വമെന്നത് വെറും പ്രകടനമായതു -
കൊണ്ടോ അതോ അവൻ കാടിന്റെ -
മകൻ എന്ന വേർതിരിവോ ?
എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ.
 

അനുശ്രീ പി എസ്
9 എ സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത