ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

പുരാതന ആരോഗ്യ ദേവതയായ 'ഹൈജി' യിൽ നിന്നും ഉടലെടുത്ത ഹൈജീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നും സാനിറ്റേഷൻ എന്ന പദത്തിൽ നിന്നും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന വിമുക്തമായിരിക്കുന്ന അവസ്ഥയെ നമുക്ക് ശുചിത്വത്തിന് നിർവചനമായി നൽകാം. ശുചിത്വമുള്ള ഒരു ശരീരത്തിലേ ശുചിത്വമുള്ള ഒരു മനസ്സ് ഉണ്ടാകൂ. ശുചിത്വത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൾ മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലുംനല്ല ഒരു ഫലം ലഭിക്കുന്നില്ല എന്നത് ഖേദകരം തന്നെ.

ദൈനംദിനജീവിതത്തിൽ ശുചിത്വം വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. ശുചിത്വ കാര്യങ്ങളിലുള്ള വീഴ്ച തന്നെയാണ് നമ്മുടെ പല രോഗങ്ങൾക്കും കാരണം. ഇത് ചിലപ്പോൾ നമ്മുടെ മരണത്തിലേക്ക് വരെ എത്തിക്കും. വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, പരിസര ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ നമുക്ക് ഉണ്ടാവേണ്ടതുണ്ട്.

സ്വന്തമായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾക്കാണ് വ്യക്തി ശുചിത്വം എന്ന് പറയുക. ഇത് കൃത്യമായി പാലിച്ചാൽ ഒരുവിധം രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ഒരു പരിധിവരെ നിയന്ത്രിക്കാം. ദിവസവും കുളിക്കുക, രാവിലെയും രാത്രിയും പല്ലുതേക്കുക, ആഴ്ചയിലൊരിക്കൽ നഖം മുറിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക തുടങ്ങിയ ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിക്കണം. ഇങ്ങനെ ഒരു കുടുംബത്തിലെ ഒരു വ്യക്തി നന്നായാൽ കുടുംബം മുഴുവൻ നന്നാവും. കുടുംബങ്ങൾ നന്നായാൽ ഒരു സമൂഹം തന്നെ നന്നാവും. ഇങ്ങനെ ഓരോ വ്യക്തിയുടെയും നന്മ കാരണം ലോകത്ത് ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ കഴിയും.

ഈ കോവിഡ് കാലത്ത് പ്രശസ്തി നേടിയ ഒരു വാചകമാണ് ആണ് ബ്രേക്ക് ചെയിൻ. കൈകൾ സോപ്പിട്ടോ ഹാൻഡ് വാഷ് ഇട്ടോ സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുമ്പോൾ നിരവധി രോഗാണുക്കളെ നമുക്ക് കഴുകിക്കളയാൻ കഴിയും. ഇതു മൂലം നിരവധി പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാനും നമുക്ക് സാധിക്കും.വ്യക്തി ശുചിത്വത്തിനും വളരെയേറെ പ്രാധാന്യം ആണെന്ന് ഓർമ്മപ്പെടുത്തുക കൂടി ചെയ്യുകയാണ് കോവിഡ് 19. ലോകാരോഗ്യസംഘടനയും (WHO) മറ്റുും വ്യക്തി ശുചിത്വം മെച്ചപ്പെടുത്തുന്നതിനും ഒപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെയും ആവശ്യകത പലതരം ബോധവല്ക്കരണ പരിപാടികളിലൂടെ ലോകമെങ്ങും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ജൂൺ ആയാൽ മഴക്കാലമായി. ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ കാര്യമായി മുൻകരുതൽ എടുക്കേണ്ട കാലമാണ്. മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണ്. ഞായറാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുന്നത് നല്ലതായിരിക്കും. മഴക്കാലത്ത് കുട്ടികളെ നാളെ നാം കാര്യമായി ബോധവാന്മാരാക്കണം.കുടുംബത്തോടൊപ്പം പരിസരം നന്നായി വൃത്തിയാക്കുന്നതിന് കുട്ടികളെ പങ്കെടുപ്പിക്കണം.

ഇവിടെ നാം കോവിഡ് 19 എന്ന മഹാമാരിയുടെ വേരുകൾ തേടിയാൽ കാണാൻ സാധിക്കുന്നത് ശുചിത്വത്തിന്റെ അഭാവം തന്നെയാണ്. പക്ഷിമൃഗാദികളിൽ നിന്നും പടർന്നുപിടിച്ചത് എന്ന് ശാസ്ത്രം കരുതുന്ന കോവിഡ് വൃത്തിഹീനമായ വുഹാനിൻറെ ചീഞ്ഞളിഞ്ഞ ഓരങ്ങളിൽ നിന്നും പടർന്നുപന്തലിച്ചത് ആണെന്ന് മറന്നു പോകരുത്. വവ്വാലുകളിൽ നിന്ന് ഇന്ന് ഉടലെടുത്തത് എന്ന് പേര് കേട്ട നിപ്പയും മനുഷ്യന്റ വൃത്തിഹീനമായ ചുറ്റുപാടിലാണ് പടരുന്നത്. ശുചിത്വത്തിന്റെ കുറവും ആഹാരവിഭവങ്ങളിലെ വ്യതിയാനവും രോഗങ്ങൾക്ക് കാരണങ്ങൾ തന്നെ. ശുചിത്വം എന്ന ഒറ്റ ആയുധം കൊണ്ട് നമുക്കെല്ലാവർക്കും കോവിഡ് എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ പ്രതിജ്ഞയെടുക്കാം.

ഷഹ്‍ന വൈപി
8 B ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത