സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 1 }} <p>കൊറോണ എന്ന ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19


കൊറോണ എന്ന ഒരു കൊച്ചു വൈറസ് എഴുന്നൂറ്കോടിയിലധികം വരുന്ന ഈ ലോകം തന്നെ കാൽ ചുവട്ടിലെന്ന് നടിക്കുന്ന മനുഷ്യരെ ഭയപ്പെടുന്ന ഒരു ഘട്ടത്തിലാണ് നാമിപ്പോൾ, ചൈനയിലെ വുഹാനിൽ നിന്ന് ഉടലെടുത്ത് ഈ കോവി ഡ് 19എന്ന ഓമനപ്പേരിട്ട രോഗം ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തരുമായ രാജ്യമെന്ന് നാം വിളിച്ച അമേരിക്ക പോലും ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്. ഏകദേശം എട്ട് ലക്ഷതോളം രോഗികളാണ് അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്, 40,000 മരണങ്ങൾ രേഖപ്പെടുത്തി ഇറ്റലിയിലും ഫ്രാൻസുമടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏകദേശം 20,000 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ചൈനയെന്ന രാജ്യമാണ് ഇതിന്റെ ഉത്ഭവസ്ഥാനമെന്ന് പറയുമ്പോഴും. ഇൗ രോഗത്തെ പ്രതിരോധിക്കാൻഅവരെടുത്ത മുൻകരുതൽ പ്രശംസനീയമാണ് കേവലം 4,000 ആളുകൾ മാത്രമാണ് ഇൗ രോഗം മൂലം മരിച്ചത്.ആരോഗ്യപ്രവർത്തകരുടെ കർശന നിർദ്ദേശം നെഞ്ചോടു ചേർത്തതായിരിക്കാം അവരുടെ വിജയം.

ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ എന്തൊക്കെയെന്നാൽ കേവലം ഒരു വ്യക്തിക്ക് ചെയ്യാനും ചെയ്യിപ്പിക്കാനുംസാധിക്കുന്നവയായിരുന്നു അവ കൈ സോപ്പിട്ടു കഴുകുക, സാമൂഹ്യ അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക വൃത്തിയായി നടക്കുക,അനാവശ്യ സഞ്ചാരങ്ങൾ ഒഴിവാ ക്കുക തുടങ്ങിയവയായിരുന്നു അവ.

ഇന്ത്യയെന്ന വലിയ രാജ്യത്തിലെ തെക്കേയറ്റത്തുള്ള കേരള സംസ്ഥാനം കൈ കൊണ്ട നടപടി ഇന്ന് ലോകം പ്രശംസ്സിക്കുകയാണ് , മലയാളികൾ എടുത്ത നിലപാടിന്റെയും മനസ്സുറപ്പിന്റെയും പകർച്ചയാണ് ഈ ലോകത്തിന് മുന്നിൽ നമ്മുക്ക് തലയുയർത്തി നിൽക്കാൻ സാധിച്ചത്, കേവലം120 രോഗികൾ മാത്രമാണ് കേരളത്തിലുള്ളത്, നമ്മളെടുത്ത ഇൗ മുൻകരുതലും പ്രതിരോധ പ്രവർത്തനങ്ങളും വ്യക്തി ശചിത്വവും ഇനിയും നമ്മളെ രക്ഷിക്കട്ടെ ഇൗ കാലഘട്ടത്തിന് മനുഷ്യരെ മനുഷ്യരായി കാണാൻ നമ്മുക്ക് സാധിക്കട്ടെ.



ഗോപിക
9 F സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം