സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ ഭൂമിഗീതം
ഭൂമിഗീതം
ഒരു തരുവായ് എനിക്ക് നീ തണലൊരുക്കി സ്വപ്നങ്ങൾ തണലിൽ വിരിഞ്ഞു പൊന്തി സമൃദ്ധമായി കുടിക്കുവാൻ നീ ജലവും നൽകി തിമിർത്തു പെയ്യുന്ന മഴയും നൽകി നീ പച്ചപ്പിനാൽ തീർത്ത കാടു നൽകി ഒരു മഴുവാലതിൽ വേരു ഞാൻ വെട്ടി മാറ്റി..... നിന്റെ കാട്ടു പൂഞ്ചോലയും ആകാശവും ഒക്കെയും ഇന്നു ഞാൻ കവർന്നെടുത്തു മാറു പിളർന്നു ഞാൻ മണി മാളിക തീർത്തപ്പോൾ..... യന്ത്രങ്ങളാൽ അടിവേരു പറിച്ചപ്പോൾ...... ഹൃദയം തുരന്ന് മന്നെടുക്കുമ്പോൾ... അറിഞില്ലോരിക്കലും അമ്മേ... നിൻ വേദന ഇനി ഒരു മഴക്കായ് കാത്തുനിൽക്കേണ്ട ഞാൻ ഇനി ഒരു വെയിലിലും നീ തണലേകില്ല മുടികെട്ടഴിച്ചു നീ കലി തുള്ളി തീരുമ്പോൾ ഒരു മൃത്യു ഗോളമായ് ഈ ഭൂമി മാറുന്നു.......
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത